Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ എല്ലാം ബിജെപിയുടെ തലയില്‍ ഇടാന്‍ പറ്റുമോ?'; പാലക്കാട് കൊലപാതകത്തില്‍ കെ സുധാകരന്‍

പാലക്കാട്: മലമ്പുഴ കുന്നങ്കോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി പി ഐ എമ്മുകാര്‍ തന്നയൊണ് എന്ന ആരോപണവുമായി കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍. എല്ലാം ബി ജെ പിയുടെ തലയില്‍ കൊണ്ടിടാന്‍ പറ്റുമോ എന്നും കെ സുധാകരന്‍ ചോദിച്ചു. കൊലപാതകത്തിന് പിന്നില്‍ സി പി ഐ എം ആണ് എന്ന കാര്യത്തില്‍ സുതാര്യത വന്നിരിക്കുകയാണ്.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി ജെ പിയുടെ തലയില്‍ വെക്കാന്‍ കഴിയുമോ. രാഷ്ട്രീയമായി ബി ജെ പിയെ എതിര്‍ക്കുന്നു എന്നതിന് അപ്പുറത്ത് എല്ലാ കഥകളും ബി ജെ പിയുടെ തലയില്‍ കയറ്റിയിടാന്‍ പറ്റുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇത് സിപി ഐ എം ആണ്. വെറുതെ ആരോപണം വരുന്നു എന്ന് മാത്രമല്ല.

1

അത് ഉന്നയിക്കുന്നത് സി പി ഐ എമ്മിന്റെ സ്‌ട്രോങ് പ്രവര്‍ത്തകരാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധമില്ല, അവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ് എന്ന് സി പി ഐ എം പറയുമ്പോള്‍ അത് തിരുത്തുന്നത് സി പി ഐ എമ്മുകാര്‍ തന്നെയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ബി ജെ പിയോട് പ്രത്യേകിച്ച് സ്‌നേഹമോ വൈരാഗ്യമോ തനിക്ക് ഇല്ലായെന്നും സുധാകരന്‍ വ്യക്തമാക്കി.

2

സംസ്ഥാന സര്‍ക്കാറിന്റെ കൈയിലുള്ളതിനേക്കാള്‍ ആയുധ ശേഖരം സി പി ഐ എമ്മിനുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ എന്ന് ദൃക്‌സാക്ഷി പറയുമ്പോള്‍ ഉത്തരവാദിത്തതില്‍ നിന്നും സി പി ഐ എമ്മിന് എങ്ങനെ ഒഴിയാനാകുമെന്നും അദ്ദേഹം ചോദിച്ചു.

3

ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഷാജഹാനെ കൊലപ്പെടുത്തിയത് സി പി ഐ എമ്മുകാര്‍ ആണെന്ന് വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു. ആരെയും കൊല്ലുന്ന സംഘമായി സി പി ഐ എം മാറി എന്നും സുധാകരന്‍ ആരോപിച്ചു. സി പി ഐ എമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത് എന്നും അദ്ദേഹം പറഞ്ഞു.

4

വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി കൊലപാതകത്തിന്റെ പിന്നിലുണ്ട് എന്നും പൊലീസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലെയാണ് ഇടപെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സി പി ഐ എം നേതാക്കളാണ് എന്നും അദ്ദേഹം ആരോപിച്ചു. സി പി ഐ എം എന്നും അക്രമത്തിന്റെ വക്താക്കളാണെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

5

തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സി പി ഐ എം ആണെന്നതിന് തെളിവുണ്ടെന്നും ഈ കേസില്‍ നിര്‍ണായക മൊഴി നല്‍കിയ സമീപത്തെ കടക്കാരനെ പാര്‍ട്ടി നിശബ്ദനാക്കിയെന്നും സുധാകരന്‍ ആരോപിച്ചു.

6

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് - ബി ജെ പി സജീവപ്രവര്‍ത്തകരാണെന്ന് സി പി ഐ എം പറഞ്ഞു വ്യാജപ്രചാരണം തിരിച്ചറിയണം എന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കൊലയാളികള്‍ക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനല്‍ സംഘവുമായും ബന്ധമുണ്ട്. കഞ്ചാവ് വില്‍പന ഷാജഹാന്‍ ചോദ്യം ചെയ്തതാണ് കൊലപാതക കാരണം എന്നും സി പി ഐ എം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+