' സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമാണ് പാലക്കാട് ആദ്യകൊലപാതകം നടന്നത്' : സിപിഎം ജില്ലാസെക്രട്ടറി
പാലക്കാട് : രണ്ട് ദിവസങ്ങളിലായി പാലക്കാട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ആദ്യത്തെ കൊലപാതകം ഉണ്ടായതെന്ന് സുരേഷ് ബാബു ആരോപിച്ചു. കെ സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിന്റെ കൊലപാതകം നടക്കുന്നത്. ഇതില്‍ നേതൃത്വത്തിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്ന വസ്തുത ആണെന്നും ബിജെപി നേതൃത്വം അറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നും സിപിഎം ആരോപിച്ചു.
കെ സുരേന്ദ്രന്റെ സന്ദര്‍ശനത്തിലും കൊലപാതകത്തിലുമുള്ള പങ്കിലും അന്വേഷണം വേണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു. കൊലയാളി സംഘം പദ്ധതിയിട്ടിരുന്നതായും ഇരു സംഘടനകളുടെയും നേതൃത്വത്തിന്റെ അറിവോടെയുമാണ് കൊലപാതകം നടന്നതെന്നും സുരേഷ് ബാബു ആരോപിച്ചു. അതേ സമയം സുരേഷ് ബാബുവിന്റെ ആരോപണങ്ങളെ തള്ളി കെ സുരേന്ദ്രന്‍ രംഗത്തെത്തി. ആഭ്യന്തര വകുപ്പിനെതിരെയായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.

കൈയ്യില്‍ ആഭ്യന്തരവകുപ്പ് കൈയ്യിലുള്ളവരാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിലാണ് എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തുന്നതെന്നും അങ്ങനെയല്ലെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. അടിസ്ഥാനമില്ലാത്ത ഇത്തരം സിപിഎം ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു

ശ്രീനിവാസന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമാകും സംസ്‌കരിക്കുക. മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തില്‍ സംസ്‌കരിക്കുമെന്നാണ് വിവരം. അതേ സമയം ശ്രീനിവാസന്റെ കൊലപാതകികളെപ്പറ്റി വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അക്രമികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ ഇതിനകം തന്നെ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാനാകും എന്ന പ്രതീക്ഷയിലുമാണ് പൊലീസ് നിലവിലുള്ളത്. ഇതിനകം തന്നെ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

അതേ സമയം ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും വിദേശ സഹായം ലഭിച്ചിട്ടുണ്ടെനനും കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തെന്നും ബിജെപി ആരോപിച്ചു. കൊലപാതകത്തിനു മുമ്പായി പൊലീസ് പിക്കറ്റിംഗ് പിന്‍വലിച്ചത് ദുരൂഹമാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.

കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ശരീരത്തില്‍ പത്തോളം മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്. മൂന്ന് വെട്ടാണ് തലയില്‍ കണ്ടെത്തിയത്. അതേ സമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച ബിജെപി പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി. തൃശൂരിലാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടത്. മേലാമുറിയില്‍ ശ്രീനിവാസന്‍ നടത്തിയിരുന്ന എസ് കെ എസ്. ഓട്ടോസ് എന്ന ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍ വെച്ചാണ് കൊലപാതകം നടന്നത്. ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ വെച്ചാണ് ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടത്. ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് കൊലയാളി സംഘം എത്തിയത്. ഈ വാഹനങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകമായ ആയുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരിക്കുകയായിരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ നേരത്തെ കാത്ത് നിന്ന മൂന്ന് പേരും അതിവേഗം വാഹനമോടിച്ച് മടങ്ങി. ജനങ്ങള്‍ ആക്രമണത്തിന്റെ ഞെട്ടലില്‍ പരിഭ്രാന്തിയോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രത്യാക്രമണം എന്ന നിലയില്‍ ശ്രീനിവാസനും ആക്രമിക്കപ്പെട്ടത്.
'വിളിക്കാത്ത യോഗത്തിലേക്ക് എങ്ങനെ പോകും':രാഷ്ട്രീയ കാര്യസമിതിയില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ്












Click it and Unblock the Notifications