സഖാവ് പിണറായി തന്നെയല്ലേ ഇപ്പോഴും കേരളം ഭരിക്കുന്നത്, നിമിഷയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി
പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് ചെയ്ത സംഭവത്തില്‍ മോഡല്‍ നിമിഷ ബിജോ നേരിടുന്ന ആക്രമണത്തിനെതിരെ പ്രതികരിച്ച് നടന് ഹരീഷ് പേരടി. മാപ്പുപറഞ്ഞിട്ടും കേരളത്തിലെ ഹിന്ദു താലിബാന് ആ പെണ്‍കുട്ടിയെ വേട്ടയാടുകയാണെന്ന് ഹരീഷ് പേരടി പറയുന്നു. നേരത്തെ തിരുവല്ല പോലീസ് നിമിഷക്കെതിരെ കേസും എടുത്തിരുന്നു. അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും, പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന് അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ. സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്? അതോ, തലച്ചോറ് സൈലന്‍ഡ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാന്‍ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളുമാണോയെന്നും ഹരീഷ് ചോദിച്ചു.

നിമിഷക്കെതിരെ നടക്കുന്ന ക്രൂരമായ കാര്യമാണെന്ന് നേരത്തെ അവരുടെ അനുഭവത്തില്‍ നിന്ന് വ്യക്തമായിരുന്നു. പുറത്തിറങ്ങിയാല്‍ തീര്‍ത്ത് കളയുമെന്ന തരത്തിലാണ് ഫോണ്‍ വിളികളൊക്കെ വന്നിരുന്നതെന്ന് നിമിഷ പറഞ്ഞിരുന്നു. അതേസമയം കേസുമായി മുന്നോട്ട് പോകുമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെഎസ് രാജന് വ്യക്തമാക്കി. പള്ളിയോടത്തില്‍ കയറി ഫോട്ടോ എടുത്തത് നിയമലംഘനം തന്നെയാണെന്ന് രാജന് പറയുന്നു. പോലീസ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിമിഷയെ ഈ വിഷയത്തില്‍ അധിക്ഷേപിക്കുന്നതിനോട് തനിക്കൊട്ടും യോജിപ്പിക്കില്ല. അങ്ങനെ ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും രാജന് പറഞ്ഞു.
പള്ളിയോടം വളരെ പവിത്രമായിട്ടാണ് ഇവിടെയുള്ളവര്‍ കാണുന്നത്. അതില്‍ ചെരിപ്പിട്ട് പോലും ആരും കയറാറില്ല. അങ്ങനെയുള്ള ഒരിടത്താണ് ചെരിപ്പിട്ട്് കയറുകയും വളരെ അധിക്ഷേപകരമായ രീതിയില്‍ അതില്‍ ഇരിക്കുകയുമൊക്കെ ആ പെണ്‍കുട്ടി ചെയ്തിരിക്കുന്നത്. ഇത് വിശ്വാസികളെ സംബന്ധിച്ച് വളരെയധികം മനോവേദനയുണ്ടാക്കുന്ന കാര്യമാണ്. വിശ്വാസി സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ എതിര്‍പ്പ് തന്നെയുണ്ട്. അതാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ കാരണമെന്നും രാജന് വ്യക്തമാക്കി. തനിക്ക് പള്ളിയോടത്തില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് നിമിഷ പറഞ്ഞത്.
അവിടെ അത്തരത്തിലുള്ള മുന്നറിയിപ്പ് ബോര്ഡുകളില്ലായിരുന്നു. ക്ഷേത്രത്തില്‍ കയറിയിട്ടില്ല. വളരെ പഴക്കം ചെന്ന പള്ളിയോടമായിരുന്നു അത്. ഞങ്ങളെ പ്രദേശവാസിയായ പുലിയൂര് സ്വദേശി ഉണ്ണിയാണ് സഹായിച്ചത്. അദ്ദേഹമാണ് ഫോട്ടോഷൂട്ടിന് ക്ഷണിച്ചത്. എന്നാല്‍ പള്ളിയോടം പഴയതാണെന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്നാണ് അതിലിരുന്ന് ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങളാണ് ഇതെന്ന് നിമിഷ പറയുന്നു. ഇവ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിവാദമായത്. ഉണ്ണി എന്നയാള്‍ വിളിക്കുകയും പള്ളിയോടത്തില്‍ വെച്ച് ചിത്രമെടുക്കാന്‍ പാടില്ലെന്നും ഇതിന് ശേഷം പറഞ്ഞു. തുടര്‍ന്ന് ആ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയിരുന്നുവെന്നും നിമിഷ വ്യക്തമാക്കി.
അതേസമയം സൈബര്‍ ആക്രമണവും ഫോണിലൂടെ തെറിവിളിക്കുന്നതും സഹിക്കാവുന്നതിലും അപ്പുറമാണെന്ന് നിമിഷ പറയുന്നു. കുടുംബത്തെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. എന്നാല്‍ നേരിട്ട് വിളിച്ച് തെറി പറയുന്നവര്‍ വളരെ കൂടുതലാണ്. ഞാന്‍ അറിയാതെ ചെയ്ത കാര്യമാണെന്ന് പറഞ്ഞിട്ടും തെറിവിളി തുടരുകയാണ്. ഞാനും വിശ്വാസിയായ ഹിന്ദുവാണെന്ന് അവര്‍ മറക്കുന്നു. ഒരു പെണ്‍കുട്ടിയാണെന്ന പരിഗണന പോലും ഇത്തരക്കാര്‍ തന്നില്ലെന്നും നിമിഷ പറഞ്ഞു. അതേസമയം അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫോണ്‍ കോളുകളില്‍ കൊല്ലുമെന്നൊക്കെയാണ് ഭീഷണി. അധിക കോളുകളും ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് വരുന്നതെന്നും നിമിഷ പറഞ്ഞു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ചിത്രങ്ങള്‍ അടക്കം പിന്‍വലിച്ചിട്ടും തനിക്കെതിരെ എന്തിനാണ് ആക്രമണം തുടരുന്നതെന്നാണ് നിമിഷ ചോദിക്കുന്നത്. രാത്രിയിലൊക്കെയുള്ള കോളുകള്‍ അസഹനീയമാണ്. പോലീസാണെന്ന് പറഞ്ഞൊക്കെയാണ് വിളി. അവരൊക്കെ യഥാര്‍ത്ഥ പോലീസല്ലെന്ന് അറിയാമെന്നും നിമിഷ പറഞ്ഞു. അതേസമയം തിരുവല്ല പോലീസ് നിമിഷക്കെതിരെ കേസെടുത്തിട്ടുണ്ട്. അവരോട് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പള്ളിയോടത്തില്‍ കയറി ഫോട്ടോയെടുത്തത് വലിയ കേസായി മാറില്ലെന്ന് ഉറപ്പാണ്. പള്ളിയോടത്തില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന നിയമം ആര്‍ക്കും അറിയാവുന്നതല്ല. അത് നിമിഷയ്ക്ക് രക്ഷയായേക്കും.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications