ഹിന്ദുവിശ്വാസിയാണ് ഞാന്‍, പെണ്‍കുട്ടിയാണെന്ന് പോലും പരിഗണിച്ചില്ല, ഭീഷണിയെന്ന് നിമിഷ
തിരുവല്ല: ഓതറയിലെ പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. തനിക്കെതിരെ വധഭീഷണി വരെ ഉണ്ടെന്ന് മോഡലായ നിമിഷ പറയുന്നു. നേരത്തെ നവമാധ്യമ താരം കൂടിയായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തിരുവല്ല പോലീസായിരുന്നു കേസെടുത്തത്. പള്ളിയോട് സംഘം പ്രതിനിധി സുരേഷ് കുമാറിന്റെ പരാതിയിയിലാണ് കേസെടുത്തത്. നിമിഷയെ കൂടാതെ പള്ളിയോടത്തില്‍ കയറാന്‍ സഹായിച്ച പുലിയൂര് സ്വദേശി ഉണ്ണിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്ന വിശ്വാസത്തെ നിമിഷ അവഗണിച്ചെന്ന് സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു.

അതേസമയം നിമിഷ പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറിയെന്നും, അത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നിമിഷയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഹാജരാകാനും ഇവരോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം താന്‍ വിവാദ നായികയായതായി നിമിഷ പറയുന്നു. കഴിഞ്ഞ ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങളാണ് ഇത്. ഇവ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു നിമിഷ. ഇതിന് പിന്നാലെ നിമിഷ വിവാദത്തില്‍ വീണത്. പലരും ഇത് ചര്‍ച്ചയാക്കുകയും ചെയ്തു.
നിമിഷ വിഷയത്തില്‍ മാപ്പുപറഞ്ഞിട്ടും ഭീഷണികള്‍ തുടരുകയാണ്. ചിത്രങ്ങള്‍ താന്‍ പിന്‍വലിക്കുകയും ചെയ്തു. ഉണ്ണി പുലിയൂര് എന്നയാളാണ് സ്വദേശിയെന്ന് പരിയപ്പെടുത്തി ഷൂട്ടിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത്. ആനയുണ്ട്, ഇവിടെ വന്നാല്‍ ഫോട്ടോഷൂട്ട് നടത്താം, ഞങ്ങളുടെ അമ്പലമൊക്കെ ഫേയ്മസ് ആകട്ടെയെന്ന് പറഞ്ഞാണ് വിളിച്ചത്. ഷൂവോ, ചെരിപ്പോ ഉപയോഗിക്കാതെയാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചത്. ജീന്‍സോ മറ്റോ അല്ലാതെ സാരിയും പട്ടുപാവാടയുമാണ് ഉപയോഗിച്ചത്. ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അകത്ത് കയറിയിട്ടില്ല. പുറത്തുനിന്നാണ് ഞങ്ങള്‍ ഫോട്ടോഷൂട്ട് നടത്തിയതെന്നും നിമിഷ പറഞ്ഞു.
ഷൂട്ടിനായി പോയപ്പോള്‍ ഞങ്ങളുടെ കൈവശം മോഡേണ്‍ വസ്ത്രങ്ങള്‍ അടക്കം ഉണ്ടായിരുന്നു. അത് ധരിച്ചാണ് പുഴയുടെ അരികിലേക്ക് പോയത്. അവിടെ ഷെഡ്ഡില്‍ വള്ളം കിടക്കുന്നത് കണ്ടു.പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. അതില്‍ കയറിനിന്നാണ് ഫോട്ടോ എടുത്തത്. ആരും അതില്‍ കയറരുതെന്ന് പറഞ്ഞിട്ടില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നോ, പള്ളിയോടമാണെന്നോ അറിവുണ്ടായിരുന്നില്ല. ഇപ്പോഴും എന്തെങ്കിലും ഉണ്ടോ എന്നറിയില്ല. ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്ന വള്ളം പോലെയായിരുന്നു അത്. ഇത് ഉപയോഗിക്കാറില്ലെന്നാണ് കൂടെ വന്നിരുന്നയാളും പറഞ്ഞത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ ഉണ്ണി വിളിച്ച് ഫോട്ടോ ഇടാന്‍ പാടില്ലെന്നും പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും പറഞ്ഞത്. അതോടെ ഡിലീറ്റ് ചെയ്തെന്നും നിമിഷ പറഞ്ഞു.
തനിക്കെതിരെ ഭീഷണിപ്പെടുത്തുന്നതും ആക്ഷേപിക്കുന്നതുമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. കുടുംബത്തെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് കമന്റുകള്‍ വന്നത്. അധിക്ഷേപിക്കുന്ന തരത്തില്‍ ഫോണ്‍ കോളുകളും വന്നു. കൊല്ലുമെന്നൊക്കെയാണ് ഭീഷണി. പുറത്തിറങ്ങിയാല്‍ കൊന്ന് കളിയുമെന്ന് ഒക്കെ പറയുന്നുണ്ട്. അധിക കോളുകളും ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് വരുന്നത്. രാത്രിയില്‍ അടക്കം കോളുകള്‍ വരുന്നു. പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും നിമിഷ പറയുന്നു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് നാല് പേര് വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടാല്‍ അറിയാം സ്റ്റേഷനില്‍ നിന്നല്ല വിളിക്കുന്നതെന്ന്. മാധ്യമങ്ങളില്‍ നിന്നാണെന്നും പറഞ്ഞ് വിളികള്‍ വരുന്നുണ്ടെന്നും നിമിഷ പറഞ്ഞു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തിരുവല്ല സ്റ്റേഷനില്‍ വിളിച്ച് നോക്കിയെങ്കിലും ഫോണ്‍ എടുക്കുന്നില്ല. എല്ലാവരും തെറി വിളിക്കുകയാണ് ചെയ്യുന്നത്. അതേസമയം പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. മതവും വിശ്വാസവുമുള്ള വ്യക്തിയാണ് ഞാനും. പറഞ്ഞിരുന്നെങ്കില്‍ ഫോട്ടോഷൂട്ട് നടത്തുമായിരുന്നില്ല. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞതാണ്. പരിഹാരം ആ ക്ഷേത്രത്തില്‍ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ലെന്നും നിമിഷ പറഞ്ഞു.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications