Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശുദ്ധ വാരത്തിന് തുടക്കം; വിശ്വാസികള്‍ ഓശാന ഞായര്‍ ആഘോഷിച്ചു

കോട്ടയം: അമ്പതു നോമ്പിന്റെ ഏറ്റവും വിശ്ഷ്ടമായ ദിവസങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമായി. ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളഇല്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരു കര്‍മ്മങ്ങളും നടന്നു.

കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്തു കഴുതപുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കുന്ന പെസഹവ്യാഴവും ഈ ആഴ്ചയാണ്.

Palm Sunday

പെസഹ വ്യാഴത്തില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. കുരിശാരോഹണത്തിന് മുമ്പ് ഒരിക്കല്‍ യേശുദേവന്‍ കഴുചപ്പുറ്ത്ത് ജെരുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, കുരുത്തോലകളും വിശി എതിരേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന പെരുന്നാള്‍.

വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വീട്ടില്‍ പോകുമ്പോള്‍ കുരുതത്തോലയും കൂടെ കൊണ്ടു പോകുന്നു. കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്റെ കുരിശു മരണ ദിനമായ ദു:ഖ വെള്ളി, ദു:ഖ ശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+