Get Updates
Get notified of breaking news, exclusive insights, and must-see stories!

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്ര ഗ്രന്ഥം രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ചു

മലപ്പുറം: മുസ്ലിംലീഗ് മുന്‍സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്ര ഗ്രന്ഥമായ 'ഫീ ദിക്‌റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്' എന്ന പുസ്തകം നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ചു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പടയൊരുക്കത്തിന്റെ സമാപന ചടങ്ങില്‍വെച്ച് പുസ്തകം രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ച് പുസ്തകത്തിന്റെ സംസ്ഥാന തല പ്രകാശന കര്‍മം നിര്‍വഹിച്ചത്.

വെരിസോണ്‍ ഇന്ത്യ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് ഓഫീസുകളില്‍ നിന്നും 1200 ജീവനക്കാരെ പിരിച്ചുവിടുന്നു
കേരളക്കരയില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും തണല്‍വിരിച്ചുനിന്ന മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബി ഭാഷയിലടക്കം പുറത്തിറങ്ങിയിട്ടുണ്ട്. മലപ്പുറം സ്വദേശിയും പാണക്കാട് കുടുംബത്തിന്റെ സന്തതസഹചാരിയുമായ അലാവുദ്ദീന്‍ ഹുദവി പുത്തനഴി രചിച്ച 'ഫീ ദിക്റാ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാബ് ' ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍വെച്ചാണ് പ്രകാശനം ചെയ്തത്.

panakkad2

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്ര ഗ്രന്ഥമായ 'ഫീ ദിക്‌റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്' എന്ന പുസ്തകം നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പാണക്കാട് സാദഖലി തങ്ങള്‍ സമര്‍പ്പിക്കുന്നു.

അറബ് നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. മധ്യപൂര്‍വദേശത്തെ വായനക്കാരെ ലക്ഷ്യമിട്ടാണ് പുസ്തകം ഇറക്കുന്നത്. ശിഹാബ് തങ്ങളുടെ പ്രധാന ഉദ്ധരണികളടങ്ങുന്ന മുജീബ് ജൈഹൂനിന്റെ ഇംഗ്ലിഷ് കൃതി 'സ്ലോഗന്‍സ് ഓഫ് ദി സാജ്', മാവേലിക്കര രാജാ രവിവര്‍മ കോളജിലെ മലയാളം വിഭാഗം മേധാവി വി.രഞ്ജിത്തിന്റെ മലയാളം കൃതി 'സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍' എന്നിവയും പുറത്തിറങ്ങുന്നുണ്ട്. ദുബായ് കെഎംസിസി ആണ് മൂന്നു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്.

2009ഓഗസ്റ്റ് ഒന്നിന്(ശഅ്ബാന്‍-10)രാത്രി 08.40 ഓടെയാണ് തങ്ങള്‍ ലോകത്തോട് വിടപറഞ്ഞത്. മതസൌഹാര്‍ദ്ദത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് മാനവിക മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് ക്ഷമയുടെ പര്യായമായി ജനങ്ങള്‍ക്കുമുന്നില്‍ പ്രശോഭിച്ചുനിന്ന ശിഹാബ് തങ്ങളുടെ വിയോഗം തീര്‍ത്ത മുറിപ്പാടുകള്‍ മുസ്ലിംസമൂഹത്തിന്റെയും സമുദായത്തിന്റെയും ഉള്ളകത്തില്‍ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല , മൂന്ന് പതിറ്റാണ്ട്കാലം കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന അദ്ദേഹം മത,സാമൂഹിക സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. എല്ലാവരേയും പുഞ്ചിരിയുടെ പൂമാലയുമായി സ്വീകരിച്ച തങ്ങള്‍ മാതൃകാ ജീവിതമാണ് നയിച്ചത്. വിദ്വേഷത്തിന്റെ വിഷ തുള്ളികള്‍ ഒന്നിനും പകരമല്ലെന്ന് പലപ്പോഴായി തങ്ങള്‍ ജീവിതം കൊണ്ട് കാണിച്ച് കൊടുത്തു. മത മൈത്രിയും സമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴെല്ലാം അദ്ദേഹം ആഹ്വാനം ചെയ്തത്. മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ സാധാരണക്കാരന് സമയം വീതിച്ചു നല്‍കിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍.

ആ ഓര്‍മ്മകള്‍ ഇന്നും കേരളത്തിലെ ജനമനസുകളില്‍ അണയാതെ ജ്വലിക്കുന്നുണ്ട്. തങ്ങളുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച വിടവ് നികത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമതരാഷ്ട്രീയഭേദമില്ലാതെ സര്‍വ സ്വീകാര്യത നേടിയ അപൂര്‍വ സൗഭാഗ്യവും ശിഹാബ് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുകൊണ്ടുതന്നെയാണ് നാനാ ദിക്കില്‍ നിന്നും ജനങ്ങള്‍ പാണക്കാട്ടേക്ക് എത്തിയത്. എത്രവലിയ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തങ്ങളുടെ സാമീപ്യം മാത്രം മതിയായിരുന്നു. ഇങ്ങനെ തീര്‍പ്പാക്കിയവയുടെ എണ്ണം തിട്ടപ്പെടുത്താനാകാത്തതാണ്. രോഗശാന്തിയും മനഃശാന്തിയും തേടിയും നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. വിനയാന്വിതമായ പെരുമാറ്റവും ലളിതജീവിതവും സമഭാവനയും വര്‍ത്തമാനകാലത്തെ പൊതുപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിറുത്തി.പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധനത്തിന് വേണ്ടി ഹളര്‍മൗത്തില്‍ നിന്ന് ഹിജ്‌റ 1181 ല്‍ കേരളത്തിലെത്തിയ ശിഹാബ് കുടുംബത്തിന്റെ ശില്‍പിയായ സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്‌റമിയുടെ പുത്രന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് മുഹല്‍ര്‍ തങ്ങള്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളിലൂടെയാണ് ശിഹാബ് കുടുംബം പാണക്കാട്ടെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+