കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെരിസോണ്‍ ഇന്ത്യ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് ഓഫീസുകളില്‍ നിന്നും 1200 ജീവനക്കാരെ പിരിച്ചുവിടുന്നു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുനര്‍ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ ഓഫീസുകളിലെ 1200 ജീവനക്കാരെ പിരിച്ചുവിടാന്‍ വെരിസോണ്‍ ഇന്ത്യ തീരുമാനിച്ചു.

ഫോറം ഫോര്‍ ഐടി എംപ്ലോയീസ്(എഫ്‌ഐടിഇ) മുഖേന പുറത്താക്കപ്പെട്ടവര്‍ തെലങ്കാന, തമിഴ്‌നാട് ലേബര്‍ ഡിപ്പാര്‍ട്ടുമെന്റുകളുമായി ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തു വന്നത്. ആഗോള കമ്പനിയായ വെരിസോണ്‍ കമ്യൂണിക്കേഷന്റെ ഇന്ത്യന്‍ സബ്‌സിഡയറിയായ വെരിസോണ്‍ ഇന്ത്യയ്ക്ക് വേണ്ടി 7000 പേരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്.

verizon

കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്ന രീതിയില്‍ സാങ്കേതികമായി ഉയരുകയെന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണിത്. ഭാവിയിലെ ബിസിനസ്സിനായി കമ്പനിയെ ഉയര്‍ത്തികൊണ്ടുവരികയെന്നതാണ് ലക്ഷ്യം. പിരിച്ചുവിടല്‍ അതിന്റെ ഭാഗമായി മാത്രമാണ്. ഇതൊരിക്കലും ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമല്ല- കമ്പനി വക്താവ് പ്രമുഖ വാര്‍ത്താഏജന്‍സിക്കു നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

എക്സിറ്റ് പോള്‍: ഓഹരി വിപണി ഉയര്‍ന്നു, രൂപ മുന്നോട്ട്എക്സിറ്റ് പോള്‍: ഓഹരി വിപണി ഉയര്‍ന്നു, രൂപ മുന്നോട്ട്

English summary
Verizon India dismissed 1200 employees from their Bangalore. Chennai, Hyderabad offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X