വ്യക്തി സ്വാതന്ത്ര്യം ഹനിക്കുമ്പോള്‍ പ്രതിരോധ കൂട്ടായ്മകള്‍ ഉണ്ടാകണം: പാണക്കാട് മുനവ്വറലി തങ്ങള്‍
മലപ്പുറം: വ്യക്തി സ്വതന്ത്ര്യം ഹനിക്കുമ്പോള്‍ പ്രതിരോധ കൂട്ടായ്മകള്‍ ഉണ്ടാകണമെന്നു മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇതിലൂടെമനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടക്കുന്ന്് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ കോട്ടക്കുന്നില്‍ വെച്ച് നടന്ന മനുഷ്യാവകാശ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടക്കുന്ന് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോട്ടക്കുന്നില്‍ വെച്ച് മനുഷ്യാവകാശ സദസ്സ് മുനവ്വറലിശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
മാധ്യമങ്ങള്‍ക്കെതിരെയും എഴുത്തുകാര്‍ക്കെതിരെയുമുള്ള ഫാസിസ്റ്റ് വേട്ടക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യ പ്രഭാഷകന്‍ അഡ്വ. കെ. മോഹന്‍ദാസ് പറഞ്ഞു. ഫൈസല്‍ പറവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ. കെ. മുസ്തഫ, സലീന റസാഖ്, കൂട്ടായ്മ ഭാരവാഹികളായ നയിം കെ , റഊഫ് വരിക്കോടന്‍, സുധീഷ് എന്നിവര്‍ സംസാരിച്ചു. നൗഷാദ് മാമ്പ്ര സ്വാഗതവും ഹനീഫ രാജാജി നന്ദിയും പറഞ്ഞു.
നരേന്ദ്രമോദിക്ക് അഭിവാദ്യമർപ്പിച്ചുള്ള റാലിയിൽ പങ്കെടുത്തു! മുസ്ലീം യുവതിയെ ഭർത്താവ് മൊഴി ചൊല്ലി...
ബാവ കെ, സന്തോഷ് ചുങ്കപ്പള്ളി, ഷംസുദ്ദീന്‍ വി പി ഷമീം, റഷീദലി എന്നിവര്‍ സദസ്സിന് നേതൃത്വം നല്‍കി. 150 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്നു രാവിലെ 6.30നാണു ചടങ്ങ് നടത്തിയത്. രാവിലെ കോട്ടക്കുന്നില്‍ നടക്കാനെത്തുന്ന സംഘങ്ങളും പ്രദേശത്തുകാരും ചേര്‍ന്ന കൂട്ടായ്മയാണു കോട്ടക്കുന്ന് കൂട്ടയ്മ. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഒഴിവു സമയങ്ങളില്‍ കോട്ടുക്കുന്നില്‍ രാവിലെ നടക്കാനെത്താറുണ്ട്.












Click it and Unblock the Notifications