കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴപ്പിലങ്ങാട് ബീച്ചിൽ ഇനി പറക്കാം..പാരാമോട്ടോറിങ് ഫെസ്റ്റ് മാർച്ച് നാലിന്

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിൽ പാരാമോട്ടോറിങ് ഫെസ്റ്റ് മാർച്ച് നാലിന് ആരംഭിക്കുമെന്ന് പി ആർ പിആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി പറഞ്ഞു. ഡിടിപിസി കണ്ണൂർ, കേരള ടൂറിസം, വിശ്വാസ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 18 വരെയാണ് പാരാമോട്ടോറിങ്ങ് ഫെസ്റ്റ്.

ഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ നഷ്ടപ്പെടുമോ? നിലപാട് വ്യക്തമാക്കി ഫിഫ, പ്രതികാര നീക്കം പൊളിഞ്ഞുഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ നഷ്ടപ്പെടുമോ? നിലപാട് വ്യക്തമാക്കി ഫിഫ, പ്രതികാര നീക്കം പൊളിഞ്ഞു

മുഴപ്പിലങ്ങാട് ബീച്ചിലെ പാരമോട്ടോറിങ് സാധ്യതകളും ടൂറിസം വികസന സാധ്യതകളും ലക്ഷ്യം വെച്ചാണ് സാഹസിക മേള സംഘടിപ്പിക്കുന്നതെന്നും ഇതോടൊപ്പം പാലക്കയം തട്ടിൽ പാരാഗ്ലൈഡിങ്ങിൽ പരീക്ഷണ പറക്കലും സംഘടിപ്പിക്കും. പാരാമോട്ടോറിങ്ങിൽ മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും ധർമടം തുരുത്ത് വഴി കറങ്ങുന്നതിന് 4500 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. രണ്ട് ലൈസൻസ്ഡ് പൈലറ്റ്മാരുടെ നേതൃത്വത്തിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ പറക്കൽ ഉണ്ടാകും.

muzhapilangad

200-300മീറ്റർ ഉയരത്തിൽ പറക്കുന്നവർക്ക് ഒരുലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. എഎസ്പി അരവിന്ദ് സുകുമാർ ലോഗോ പ്രകാശനംചെയ്തു. www.kannurpf.comഎന്ന വെബ്‌സൈറ്റിലും 8589820011, 8589820021 എന്നീ നമ്പറിലും പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വാർത്താസമ്മേളനതിൽ ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിശ്വാസ് ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ലളിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ശ്രീദേവിയുടെ മരണത്തെ ട്രോളി നടി കസ്തൂരി.. മരിച്ച് കിടക്കുന്ന ആളെ എങ്ങനെ പരിഹസിക്കാന്‍ കഴിയുന്നെന്ന്ശ്രീദേവിയുടെ മരണത്തെ ട്രോളി നടി കസ്തൂരി.. മരിച്ച് കിടക്കുന്ന ആളെ എങ്ങനെ പരിഹസിക്കാന്‍ കഴിയുന്നെന്ന്

മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി...മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി...

English summary
para motoring fest in muzhapilagad beach will begins on fourth march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X