കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരവാദിത്വ ടൂറിസം മിഷന്‍ പദ്ധതി ഫലം കണ്ടു; ജില്ലയിലേക്ക് വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്ക്

Google Oneindia Malayalam News

ബേക്കല്‍: ബേക്കലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പദ്ധതി വന്‍വിജയമായി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം ഇരുപത്തഞ്ചോളം ഗ്രൂപ്പ് വിദേശ വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകളും ജില്ലയിലേക്ക് വന്നുചേരുന്നുണ്ട്.

കാത്തിരിപ്പിന് വിരാമം: കാഞ്ഞങ്ങാട് സാര്‍ക്ക് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു
കേരളത്തില്‍ വിനോദസഞ്ചാരികള്‍ പൊതുവെ കുറഞ്ഞ തോതില്‍ എത്തിച്ചേരുന്ന മേഖലയാണ് ഉത്തരമലബാര്‍. ആഹഌദത്തിനും അഭിമാനത്തിനും വക നല്‍കി ടൂറിസ്റ്റ് ശ്രദ്ധാകേന്ദ്രമായി ഉത്തരമലബാര്‍ മാറുമ്പോള്‍ ടൂറിസം ഭൂപടത്തില്‍ കാസര്‍കോടിന്റെ സ്ഥാനവും സവിശേഷമായി അടയാളപ്പെടുകയാണ്.

 bekalfor

കാസര്‍കോടന്‍ ഉള്‍നാടന്‍ ഗ്രാമീണ ജീവിതത്തെ തെല്ലും കലര്‍പ്പില്ലാതെ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാനുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുന്നു. കൃഷിപ്പാടങ്ങളിലെ ഉല്ലാസ നടത്തങ്ങളും കശുവണ്ടി സംസ്‌കരണ യൂണിറ്റ് സന്ദര്‍ശനങ്ങളും തെങ്ങുകയറ്റവും കള്ളു ചെത്തുമെല്ലാം ചേര്‍ന്ന സവിശേഷമായ 'കാസര്‍കോടന്‍ എക്‌സ്പീരിയന്‍സ്'സഞ്ചാരികള്‍ നന്നായി ആസ്വദിക്കുന്നു.

കടലില്‍ പോയി വലയെറിഞ്ഞുള്ള മീന്‍പിടിത്തവും ബേക്കല്‍ കോട്ട സന്ദര്‍ശനവും പാക്കേജിന്റെ ഭാഗമായുണ്ട്. മണ്‍പാത്ര നിര്‍മാണം, പനയോല നെയ്ത്ത്, തഴപ്പായ നെയ്ത്ത് തുടങ്ങി നാട്ടിന്‍പുറങ്ങളില്‍ മാത്രം കാണാനാവുന്ന കൈത്തൊഴിലുകള്‍ പരിചയപ്പെടാനും അതിലൊന്ന് കൈവെച്ചു നോക്കാനും താല്‍പര്യം പ്രകടിപ്പിക്കുന്നവരും ഏറെ. തെയ്യം നടക്കുന്ന ദിവസങ്ങളില്‍ എത്തിച്ചേരുന്നവരെ അത് നടക്കുന്ന തറവാടുകളില്‍ കൊണ്ടുപോകുന്നുണ്ട്.

പള്ളിക്കര, വലിയ പറമ്പ, പടന്ന എന്നീ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മാര്‍ച്ച് അവസാന വാരത്തോടെ ഹോം സ്‌റ്റേ, ഫാം സ്‌റ്റേ, ടെന്റ് അക്കൊമൊഡേഷന്‍ എന്നിവ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

കണ്ണൂരിൽ കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോൺഗ്രസ്‌ ഇരകളുടെ സത്യാഗ്രഹ സമരം ആരംഭിച്ചുകണ്ണൂരിൽ കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോൺഗ്രസ്‌ ഇരകളുടെ സത്യാഗ്രഹ സമരം ആരംഭിച്ചു

ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...

English summary
responsible tourism in bekkal got clicked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X