• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്റ് പിരിഞ്ഞു: പാസാക്കിയത് 10 ബില്ലുകള്‍

Google Oneindia Malayalam News

ദില്ലി: ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 12 പുതിയ ബില്ലുകളാണ് സഭയില്‍ ഇത്തവണ അവതരിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകള്‍ ഉള്‍പ്പടെ 10 ബില്ലുകളാണ് ഇത്തവണ പാസാക്കിയത്. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസമുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 12 പ്രതിപക്ഷ എംപിമാരെ സസ്പെന്ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സമ്മേളനം നടന്ന മുഴുവന്‍ ദിവസവും പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്ടർ അപകടത്തില്‍ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആദരസൂചകമായി ഒരു ദിവസം താല്‍ക്കാലികമായി പ്രതിഷേധം നിർത്തിവെച്ചിരുന്നു. മാപ്പ് പറഞ്ഞാല്‍ സഭയില്‍ തിരികെ പ്രവേശിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും മാപ്പ് പറയാന്‍ എംപിമാർ തയ്യാറായിരുന്നില്ല. കേരളത്തില്‍ നിന്നുള്ള എളമരം കരീം, ബിനോയ് വിശ്വം എന്നിവരും പുറത്താക്കപ്പെട്ട എംപിമാരുടെ കൂട്ടത്തിലുണ്ടായിരുന്നു. എംപിമാരെ തിരിച്ചെടുക്കാതെയാണ് പാർലമെന്റ് പിരിഞ്ഞത്. സസ്പെന്ഷന്‍ കാലാവധി ഇന്നത്തോടെ കഴിഞ്ഞു.

ഭാഗ്യലക്ഷ്മിയും കൂട്ട് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും: കുറ്റപത്രം വായിച്ച് കേള്‍ക്കുംഭാഗ്യലക്ഷ്മിയും കൂട്ട് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും: കുറ്റപത്രം വായിച്ച് കേള്‍ക്കും

പി ആർ എസ് വെബ്‌സൈറ്റിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, ലോക്‌സഭ 83.2 മണിക്കൂർ

പി ആർ എസ് വെബ്‌സൈറ്റിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, ലോക്‌സഭ 83.2 മണിക്കൂർ പ്രവർത്തനസമയത്ത് 26.5 മണിക്കൂർ മാത്രമാണ് നിയമനിർമ്മാണം ചർച്ച ചെയ്യാൻ ചെലവഴിച്ചത്. ലോവർ ഹൗസിൽ പരമാവധി സമയം (37 മണിക്കൂർ) ചെലവഴിച്ചത് നിയമനിർമ്മാണേതര ജോലികൾക്കാണ്. അതേസമയം, ശീതകാല സമ്മേളനത്തിൽ രാജ്യസഭ 45.4 മണിക്കൂറിൽ 21.7 മണിക്കൂറും നിയമനിർമ്മാണ ചർച്ചകൾക്കായി ചെലവഴിച്ചു.

ചില ബില്ലുകളില്‍ വളരെ ചുരുങ്ങിയ സമയം മാത്രമാണ് ചർച്ചകള്‍

ചില ബില്ലുകളില്‍ വളരെ ചുരുങ്ങിയ സമയം മാത്രമാണ് ചർച്ചകള്‍ നടന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്‌സഭയിൽ 2 മിനിറ്റ് നീണ്ട ചർച്ചയ്ക്കും രാജ്യസഭയിൽ 8 മിനിറ്റ് നീണ്ട ചർച്ചയ്ക്കും ശേഷമാണ് പ്രമാദമായ കാർഷിക നിയമ റദ്ദാക്കൽ ബിൽ പാസാക്കിയത്. ബില്ലില്‍ പ്രതിപക്ഷം വിശദമായ ചർച്ചയാവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ അതിന് തയ്യാറായില്ല.

ഹൈലി ടെക്‌നിക്കൽ അസിസ്റ്റഡ് റീപ്രൊഡക്‌റ്റീവ് ടെക്‌നോളജി റെഗുലേഷൻ ബില്ലിൽ

ഹൈലി ടെക്‌നിക്കൽ അസിസ്റ്റഡ് റീപ്രൊഡക്‌റ്റീവ് ടെക്‌നോളജി റെഗുലേഷൻ ബില്ലിൽ ലോക്‌സഭയിൽ 18 എംപിമാർ പങ്കെടുത്ത ചർച്ച 3 മണിക്കൂർ 51 മിനിറ്റ് നീണ്ടും. ഇതേ ബില്ലില്‍ രാജ്യസഭയിൽ 14 എംപിമാർ പങ്കെടുത്ത ചർച്ചയിൽ 1 മണിക്കൂർ 17 മിനിറ്റും ചർച്ച നടന്നു. ഈ സമ്മേളന കാലയളവില്‍ ഏറ്റവും കൂടുതല്‍ ചർച്ച നടന്ന ഒരു ബില്ലും ഇതാണ്.

ശീതകാല സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ ഏറ്റവും ദൈർഘ്യമേറിയ ചർച്ച

ശീതകാല സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ ഏറ്റവും ദൈർഘ്യമേറിയ ചർച്ച നടന്ന് ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളവും സേവന വ്യവസ്ഥകളും ഭേദഗതി ചെയ്യുന്ന ബില്ലാണ്. 27 ലോക്‌സഭാ എംപിമാരും 17 രാജ്യസഭാ എംപിമാരും ചേർന്ന് ഇരു സഭകളിലുമായി 9 മണിക്കൂർ 37 മിനിറ്റ് ദൈർഘ്യമുള്ള ചർച്ചയാണ് ഈ വിഷയത്തില്‍ നടന്നത്.

cmsvideo
  ആരായിരുന്നു പി ടി തോമസ് ? കോൺഗ്രസിനെ ഒറ്റയാൻ ..നിലപാടുകളുടെ രാജാവ്
  ഡാം സുരക്ഷാ ബിൽ-2019 ലും നീണ്ട ചർച്ചകള്‍ നടന്നു. ഈ സഭകളിലുമായി 9 മണിക്കൂറോളം

  ഡാം സുരക്ഷാ ബിൽ-2019 ലും നീണ്ട ചർച്ചകള്‍ നടന്നു. ഈ സഭകളിലുമായി 9 മണിക്കൂറോളം ബില്‍ ചർച്ച ചെയ്തു. രാജ്യസഭയില്‍ 4 മണിക്കൂറും 24 മിനിറ്റും എടുത്ത ചർച്ചടയില്‍ 22 അംഗങ്ങള്‍ പങ്കെടുത്തു. 31 അംഗങ്ങളുടെ 4 മണിക്കൂറും 37 മിനിറ്റും നീണ്ട ചർച്ചയ്‌ക്കൊടുവിലായിരുന്നു 2019ൽ ലോക്‌സഭ ബിൽ പാസാക്കിയത്

  English summary
  Parliament adjourned after winter session: 10 bills passed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X