ഡബ്ല്യുസിസിക്കൊപ്പം, സത്യം കാലം തെളിയിക്കുമെന്ന് പാര്‍വതി, സ്ത്രീകളെ വെച്ച് കളിക്കുന്നു!!
കൊച്ചി: ഡബ്ല്യുസിസിയിലെ പ്രശ്നത്തില്‍ പ്രതികരിച്ച് നടി പാര്‍വതി. താന്‍ സംഘടനയ്ക്കൊപ്പമാണെന്ന് നടി പറഞ്ഞു. അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും പാര്‍വതി പറഞ്ഞു. ഡബ്ല്യുസിസി വിധു വിന്‍സെന്റിന്റെ രാജിയോടെ പിളരുകയാണെന്ന വാദത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി. വിഖ്യാത സാഹിത്യകാരന് അല്‍ബേര്‍ കമ്മ്യുവിന്റെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ട് പരോക്ഷമായി നേരത്തെ നടി മറുപടി നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ശീതകാലത്തിന്റെ മരംകോച്ചുന്ന തണുപ്പിലാണ് എന്റെ ഉള്ളില്‍ ആരെകൊണ്ടും കീഴ്പ്പെടുത്താനാവാത്ത ഒരു വേനല്ക്കാലമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അത് ഒന്നെ സന്തോഷവതിയാകുന്നു. കാരണം എത്രയൊക്കെ ലോകം എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും, അതിനെയൊക്കെ നേരിടാനുള്ള ശക്തി എന്റെയുള്ളിലുണ്ട് എന്ന അല്‍ബേര്‍ കമ്മ്യുവിന്റെ വരികളാണ് പാര്‍വതി കുറിച്ചത്. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത എന്റെ വേനല്‍ എന്ന് ഡബ്ല്യുസിസിയെ കുറിച്ച് പാര്‍വതി പറയുന്നുണ്ട്. ഈ പോസ്റ്റിനാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സാഹിത്യമല്ല, മറിച്ച് കൃത്യമായ മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്ന കമന്റുകളും വന്നിരുന്നു.
Recommended Video
പുരുഷന്മാര് സ്ത്രീകളെ വെച്ച് പല കളികളും കളിക്കുമെന്നും, എന്നാല്‍ സത്യം കാലം തെളിയിക്കുമെന്നും പാര്‍വതി പറഞ്ഞു. അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കാതെ മുന്നോട്ട് പോകാമെന്നും അവര്‍ പറഞ്ഞു. ആരെന്ത് പറഞ്ഞാലും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്കറിയാം. തങ്ങള്‍ എല്ലാവരെയും ചേര്‍ത്ത് പോവുകയാണ് ചെയ്തിട്ടുള്ളത്. പരസ്പരം ബഹുമാനിക്കുന്നവരാണ് സംഘടനയിലെ അംഗങ്ങളെന്നും പാര്‍വതി പറയുന്നു. പൊതുവിചാരണകള്‍ക്ക് ചെവി കൊടുക്കുന്നില്ലെന്നും, സംഘടനയിലെ അംഗങ്ങള്‍ എല്ലാവരും നിലവിലെ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു.
കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയില്‍ നിന്ന് രാജിവെച്ച വിധു വിന്‍സെന്റ്, പാര്‍വതിക്കും സംഘടനയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. തന്റെ സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമ ഡബ്ല്യുസിസി ബി ഉണ്ണികൃഷ്ണന് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഡബ്ല്യുസിസി നേതൃത്വം നടത്തിയ ആക്രമണവും വിമര്‍ശനങ്ങളും കാപട്യമാണെന്ന് വിധു ആരോപിച്ചിരുന്നു. ദിലീപിനെ നായകനാക്കി കോടതിസമക്ഷം ബാലന് വക്കീല്‍ എന്ന സിനിമ ചെയ്ത ഉണ്ണികൃഷ്ണനുമായുള്ള വിധുവിന്റെ സഹകരണം സംഘടനയ്ക്കുള്ളില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്റെ സഹായം ഡബ്ല്യുസിസിക്കുള്ളിലുള്ളവര് തേടിയിട്ടുണ്ടെന്നും വിധു പഞ്ഞിരുന്നു. പാര്‍വതി എന്തുകൊണ്ട് സിദ്ദിഖിനൊപ്പം അഭിനയിച്ചതെന്നും വിധു ചോദിച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications