നാല് തുറമുഖങ്ങളെ ഒന്നിപ്പിച്ച് കപ്പല്‍ സര്‍വീസുമായി മാരിടൈം ബോര്‍ഡ്, വമ്പന്‍ ടൂറിസം പ്ലാന്‍
തിരുവനന്തപുരം: നാല് തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര കപ്പലുകള്‍ തുടങ്ങാനുള്ള പദ്ധതി വരുന്നു. മാരിടൈം ബോര്‍ഡാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രാ കപ്പലുകള്‍ തുടങ്ങാനാണ് പദ്ധതി. ടൂറിസം പദ്ധതിയായിട്ടാണ് ഇത് ഒരുങ്ങുന്നത്. വിനോദ സഞ്ചാരികളെ വന്‍ തോതില്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി കൊണ്ടുവരുന്നത്.
അതേസമയം നിലവില്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ക്രൂസ് ടൂറിസം സംസ്ഥാനത്ത് നടത്തുന്നുണ്ട്. കെഎസ്‌ഐഎന്‍സി 100 മുതല്‍ 200 പേര്‍ക്ക് വരെ യാത്ര ചെയ്യാന്‍ പറ്റുന്ന കപ്പലുകളാണ് സര്‍വീസ് നടത്താനായി ഉപയോഗിക്കുന്നത്. അതേസമയം യുഎഇ-കേരള കപ്പല്‍ സര്‍വീസിനുള്ള ചര്‍ച്ചകള്‍ ഒരു പുരോഗമിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെയാണ് ആഭ്യന്തര കപ്പല്‍ സര്‍വീസിനുള്ള നടപടികളും മാരിടൈം ബോര്‍ഡ് വേഗത്തിലാക്കിയത്.

കെഎസ്‌ഐഎന്‍സിയുടേതിന് സമാനമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസിന് തുടക്കമിടാനാണ് മാരിടൈം ബോര്‍ഡ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഏറെ സാധ്യതകള്‍ ഇത്തരമൊരു സര്‍വീസിനുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍ പ്രത്യേകിച്ച് കടല്‍ മാര്‍ഗമുള്ള വിനോദസഞ്ചാര-യാത്രാ കപ്പലുള്‍ക്ക് വലിയ രീതിയില്‍ സ്വീകാര്യത ലഭിക്കുമെന്നാണ് മാരിടൈം ബോര്‍ഡിന്റെ വിലയിരുത്തല്‍.
യുഎഇ-കേരള സെക്ടറില്‍ യാത്ര കപ്പല്‍ സര്‍വീസിന് താല്‍പര്യമുള്ളവരെ കണ്ടെത്താന്‍ നോര്‍ക്കയുമായി സഹകരിച്ചിരിക്കുകയാണ് മാരിടൈം ബോര്‍ഡ്. ഇവര്‍ വൈകാതെ തന്നെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് അംഗീകാരം സ്ഥിരപ്പെടുത്തി കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചിരുന്നു.
അതേസമയം ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ക്കുള്ള സ്ഥിരാംഗീകാരം വൈകാതെ ലഭിക്കും. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി പുതുവര്‍ഷത്തില്‍ തന്നെ ഗള്‍ഫ് മേഖലയിലേക്കുള്ള കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വലിയ തുറയിലെ കടല്‍പാലവും അനുബന്ധമായുള്ള കെട്ടിടങ്ങളും പ്രയോജനപ്പെടുത്തി ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിയും മാരിടൈം ബോര്‍ഡ് പരിഗണനയിലാണ്.
അതേസമയം കടല്‍പ്പാലം നിലവില്‍ ബലക്ഷയം നേരിടുന്നുണ്ട്. പാലം നവീകരണത്തിന് 25 കോടിയോളം രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് ചെന്നൈ ഐഎടി തയ്യാറാക്കിയിരുന്നു. ആധുനിമായ രീതിയില്‍ മത്സ്യമാര്‍ക്കറ്റ് അടക്കം പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസന പദ്ധതികളാണ് വലിയതുറയില്‍ കൊണ്ടുവരാന്‍ പോകുന്നത്.












Click it and Unblock the Notifications