ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു!!!
തിരുവനന്തപുരം: ദേശീയ പാതയില്‍ ആനയറയ്ക്ക് സമീപത്ത് വച്ച് ഓടിക്കൊണ്ടിരുന്ന കാര്‍ നടു റോഡില്‍ നിന്ന് കത്തി. കാറിന് തീപിടിച്ചിട്ടും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് ദേശീയപാതയില്‍ കാര്‍ അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം സ്വദേശിയായ രാജേഷും സുഹൃത്തുക്കളുമാണ് അപകടത്തില്‍പ്പെട്ടത്. കഴക്കൂട്ടം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിന്നില്‍ നിന്ന് പെട്ടന്ന് തീ കത്തിപ്പടരുകയായിരുന്നു.

കാറിന് തീപിടിച്ചത് കണ്ട യാത്രക്കാര്‍ വാഹനം പതുക്കെ നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാജേഷ് വിവരമറിയിച്ചതിനെതുടര്‍ന്ന് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. അഗ്നിശമന സേന തീയണച്ചപ്പോഴേക്കും കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചിരുന്നു.
Read More:വിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു












Click it and Unblock the Notifications