വിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഫ്രീസറില്‍ വച്ച വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെതിരെയുള്ള വിജിലന്‍സ് കേസുകള്‍ പിണറായി വിജയന്റെ വിജിലന്‍സ് പൊടിതട്ടിയെടുക്കുന്നു. വിഎസ്സും പിണറായിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്കെത്തി നില്‍ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം.
പാര്‍ട്ടിയിലും വിഎസിന് ഇപ്പോള്‍ പ്രതാപകാലമല്ല. എല്‍ല്‍ഡിഎഫ് യോഗത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പോലും വിഎസിനെ അടുത്തിടെ മാറ്റിയിരുന്നു. പിണറായി വിജയന്‍ നിയമോപദേഷ്ടാവായി നിയമിച്ച എംകെ ദാമോദരനെതിരെ വിഎസ് അച്യുതാനന്ദന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്.
വിഎസിനെ സര്‍ക്കാര്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. നിയമസഭയില്‍ ഇത് സമ്പന്ധിച്ച നിയമഭേദഗതി പാസാക്കിയെങ്കിലും തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലും വിഎസിന്റെ പദവി ചര്‍ച്ച ചെയ്തില്ല. വിഎസിനെ ഒതുക്കാന്‍ പിണറായി വിജിലന്‍സിനെ ഉപയോഗിച്ച് മകനെതിരെയുള്ള കേസുകള്‍ കുത്തിപ്പൊക്കുകയാണെന്ന് ആരോപണമുണ്ട്.

വിദേശ യാത്ര
ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ആയിരിക്കെ വിഎ അരുണ്‍കുമാര്‍ നടത്തിയ വിദേശ യാത്രകള്‍ വലിയ വിവാദമായിരുന്നു.

വിവാദം
സിംഗപ്പൂര്‍, മക്കാവു, ലണ്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു അരുണ്‍കുമാറിന്റെ യാത്ര. മക്കാവുവിലേക്കുള്ള യാത്ര വലിയ വിവാദമായി

മക്കാവു
ചൂതാട്ടത്തിനും ലൈംഗിക തൊഴിലാളികള്‍ക്കും പേരുകേട്ട മക്കാവുവിലേക്കുള്ള അരുണ്‍കുമാറിന്റെ യാത്ര ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. യാത്ര വിവാദമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

13 കേസുകള്‍
ഐഎച്ച്ആര്‍ഡിയിലെ സ്ഥാനക്കയറ്റം, ഐസിഡി അക്കാദമി ഡയറക്ടര്‍ നിയമനം, കയര്‍ഫെഡ് അഴിമിതി എന്നിവയടക്കം 13 വിജിലന്‍സ് കേസുകളാണ് അരുണ്‍കുമാറിനെതിരെയുള്ളത്

അട്ടിമറി
അരുണ്‍കുമാറിനെതിരെയുള്ള കേസുകള്‍ അട്ടിമറിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെതിരെ ഒരു നീക്കവുമുണ്ടായില്ല.

ഉന്നത നിര്‍ദ്ദേശം
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അരുണ്‍കുമാറിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. അരുണ്‍കുമാര്‍ അന്വേഷണത്തോട് സഹകരിച്ചതായാണ് വിവരം

വിഎസിന് മുന്നറിയിപ്പ്
അരുണ്‍കുമാറിനെതിരെയുള്ള കേസുകള്‍ പൊടിതട്ടിയെടുക്കുന്നതിലൂടെ തനിക്കെതിരെ തിരിഞ്ഞാല്‍ മകനെ കുരുക്കുമെന്ന് വിഎസിന് മുന്നറിയിപ്പ് നല്‍കുകയാണ് പിണറായി. എംകെ ദാമോദരന്‍ വിഷയത്തില്‍ ഇടപെട്ടതാണത്രേ പിണറായിയെ ചൊടിപ്പിച്ചത്.
Read More: മുഖ്യമന്ത്രിയുടെ വാക്കിന് പുല്ല് വില; കൊല്ലം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്...












Click it and Unblock the Notifications