Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമക്കുടിയിലേക്ക് വാട്ടർ മെട്രോ വരുമ്പോൾ റോഡും വികസിക്കും! അപ്പ്രോച്ച് റോഡുകളുടെ വീതി കൂട്ടൽ തുടങ്ങി

കൊച്ചി: ടൂറിസം വികസനത്തിന്റെ നട്ടെല്ലാവുന്ന, കടമക്കുടിയിലും പാലിയംതുരുത്തിലും വരാനിരിക്കുന്ന വാട്ടർ മെട്രോ സ്‌റ്റേഷനുകൾ ദ്വീപ് നിവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, ഈ സ്‌റ്റേഷനുകളിലേക്കുള്ള തകർന്നതും ഇടുങ്ങിയതുമായ സമീപ റോഡുകൾ വലിയ ആശങ്കയായി തുടരുകയായിരുന്നു ഇതുവരെ. എന്നാൽ ഇപ്പോഴിതാ അതിന് വലിയൊരു അളവിൽ പരിഹാരമായിരിക്കുകയാണ്.

ഈ ആശങ്ക കണക്കിലെടുത്ത്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഈ സമീപ റോഡുകൾക്ക് വീതികൂട്ടാനും നവീകരിക്കാനുമുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കടമക്കുടി ക്ഷേത്രം മുതൽ ടെർമിനൽ സ്ഥിതിചെയ്യുന്ന മുറിക്കൽ വരെയുള്ള 1.4 കിലോമീറ്റർ റോഡ് വികസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാലിയംതുരുത്തിൽ, പിഴലയിലെ സെന്റ് ഫ്രാൻസിസ് പള്ളി മുതൽ സ്‌റ്റേഷൻ വരെയുള്ള പാതയും നവീകരിക്കും.

kadamakkud

വാട്ടർ മെട്രോ പദ്ധതിക്കൊപ്പം ദ്വീപ് മേഖലയിൽ നടപ്പിലാക്കുന്ന വിപുലമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ. തീരദേശ സംരക്ഷണം, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കൽ എന്നിവയും ഇതിൽപ്പെടും. കടമക്കുടി പഞ്ചായത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഈ ഇടപെടൽ. നിലവിൽ റോഡുകളുടെ വീതി കൂട്ടൽ നടപടികളാണ് ആദ്യം നടപ്പാക്കുന്നത്.

കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകൾ ജൂണോടെ പ്രവർത്തനക്ഷമമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. 2026 മാർച്ചോടെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും, ഫ്ലോട്ടിംഗ് പോണ്ടൂണുകൾ പോലുള്ള പ്രധാന ഘടകങ്ങളുടെ പണി പൂർത്തിയാകാത്തതാണ് ജൂണിലേക്ക് നീളാൻ കാരണം. പിന്നാലെ രണ്ട് തിരഞ്ഞെടുപ്പുകളും ജോലികളെ സാരമായി ബാധിച്ചിരുന്നു.

ഈ ദ്വീപ് സമൂഹത്തിന് സമീപം കടമക്കുടിയിലും പാലിയംതുരുത്തിലും മാത്രമല്ല വാട്ടർ മെട്രോ സ്‌റ്റേഷനുകൾ വരുന്നത്. പദ്ധതിയിലുള്ള മറ്റ് ടെർമിനലുകൾ മുളവുകാട്, പൊന്നാരിമംഗലം, ചെന്നൂർ, കോതട്, പിഴല, തുണ്ടത്തുംകടവ്, ചാരിയൻതുരുത്ത്, എളങ്കുന്നപ്പുഴ, മൂലമ്പിള്ളി എന്നിവിടങ്ങളിലാണ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

ഈ ദ്വീപുകളിലെ സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുന്നതോടെ മേഖലയിലെ യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുകയും, പുതിയ ടൂറിസം സാധ്യതകൾ തുറക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. കൊച്ചി നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കടമക്കുടി അടുത്തകാലത്തായി മാറിയിരുന്നു.

ഇതുവരെ പ്രവർത്തികൾ എവിടെ വരെ എത്തി?

നിലവിൽ കടമക്കുടിയിലെ എയർ കണ്ടീഷൻ ചെയ്‌ത കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകൾ, ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ പ്രവേശനമാർഗങ്ങൾ എന്നിവ ഏതാണ്ട് പൂർത്തിയായി. വേലിയേറ്റത്തിലും വേലിയിറക്കത്തിലും ബോട്ടുകളെയും പ്ലാറ്റ്ഫോമുകളെയും ഒരേ നിരപ്പിൽ നിർത്തുന്ന പ്രത്യേകതരം കോൺക്രീറ്റ് ഫ്ലോട്ടിങ് പൊങ്ങുതടികൾ സ്ഥാപിക്കുന്നതാണ് പ്രധാനമായും ഇനി ശേഷിക്കുന്ന ജോലി. ഇത് വാട്ടർ മെട്രോ ശൃംഖലയുടെ ഒരു സാധാരണ സവിശേഷതയാണ്.

കടമക്കുടിക്കും സമീപത്തുള്ള കനാലുകൾക്കുമിടയിൽ കുറഞ്ഞത് രണ്ട് മീറ്റർ ആഴം നിലനിർത്താൻ ഡ്രഡ്‌ജിങ്ങും നടന്നുവരുന്നു. കൊച്ചി വാട്ടർ മെട്രോ റൂട്ടുകളിൽ ഉപയോഗിക്കുന്ന ആഴം കൂടിയ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കടമക്കുടിക്ക് സമീപമുള്ള സമീപന പാതകളിലും ശൃംഖലയുടെ സൗത്ത് ചിറ്റൂർ ഭാഗങ്ങളിലുമാണ് ഡ്രെഡ്‌ജിംഗ്‌ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നഗരത്തിലെ ഹൈക്കോർട്ട് വാട്ടർ മെട്രോ ടെർമിനലിനെയും കടമക്കുടിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രധാന ഇടനാഴി. ഇടുങ്ങിയതും തിരക്കേറിയതുമായ ദ്വീപ് റോഡുകളിലൂടെയുള്ള നിലവിലെ യാത്രാ സമയം ബോട്ട് വഴി ഏകദേശം 20 മിനിറ്റായി കുറയ്ക്കാൻ അധികൃതർ ലക്ഷ്യമിടുന്നു. സർവീസുകൾ 15 മിനിറ്റിൽ ഒരിക്കലായിരിക്കില്ല, പകരം യാത്രക്കാരുടെ ആവശ്യം അനുസരിച്ചായിരിക്കും ക്രമീകരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+