ഒപ്പം നടക്കാൻ ഇനി ദേവു ഇല്ല... നെഞ്ച് പിളർന്ന് രജനിയും ഹരീഷും, നാടിന്റെ നോവായി അഭിരാമി
റാന്നി: 'എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാന്‍ വരില്ല, അവള്‍ക്ക് ഒറ്റയ്ക്ക് പേടിയാ.... നെഞ്ച് പിളർന്ന് കരഞ്ഞ രജനിയും, ചേർത്ത് പിടിച്ച് വിതുമ്പിയ ഹരീഷും കേരളത്തിന്റെ നോവായി മാറുകയാണ്. ഏറെ കാലത്തിന് ശേഷം നാട്ടിലെത്തിയ അച്ഛനൊപ്പം ഓണം ആഘോഷിക്കാൻ ഇത്തവണ ദേവു ഇല്ല. ഒരു നാടിന്റെ പ്രതീക്ഷകളും, പ്രാർഥനകളും വിഫലമാക്കി അവൾ മടങ്ങി...
ഹരീഷിന്റെ വിദേശത്ത് നിന്നുള്ള വരവോടെ ഏറെ സന്തോഷത്തിലായിരുന്നു കുടുംബം. ഒരുപാട് കാലത്തിന് ശേഷം അച്ഛനൊപ്പമുള്ള ഓണക്കാലം. ആഹ്ളാദത്തിലായിരുന്നു അഭിരാമി എന്ന ദേവു. പക്ഷേ ഒരു പകൽ ആ സന്തോഷങ്ങൾ മുഴുവൻ കവർന്നെടുത്തു.രാവിലെ പുറത്തിറങ്ങിയപ്പോഴാണ് അഭിരാമിയുടെ മുഖത്ത് കടിയേൽക്കുന്നത്.

മകളെ ചേർത്ത് പിടിച്ച് മാതാപിതാക്കൾ ആശുപത്രിയിലേക്ക് ഓടി... ജീവിതത്തിലേക്ക് അവളെ തിരിച്ചെത്തിക്കാൻ ധൈര്യം പകർന്ന് ആശുപത്രി വരാന്തയിൽ ഉറക്കമില്ലാതെ അവരുണ്ടായിരുന്നു. വെള്ളിയാഴ്ച മുതലാണ് അഭിരാമിയുടെ സ്ഥിതി വഷളായി തുടങ്ങിയത്. ഒരു നാടൊന്നാകെ അവൾ തിരിച്ചു വരുമെന്ന് പ്രതിക്ഷിച്ചു.
കൂട്ടുകാരും , അധ്യാപകരും സഹപാഠികളും അവൾക്കായി കാത്തിരുന്നു. പക്ഷേ എല്ലാം വിഫലമാക്കി നിക്ഷ്കളങ്കമായ ആ കുഞ്ഞ് പുഞ്ചിരി മാഞ്ഞു...

അമ്മയ്ക്ക് കുഞ്ഞിനെ ഇങ്ങനെ കാണേണ്ട.'ചേതനയറ്റ അഭിരാമിയുടെ ശരീരം കണ്ട അമ്മ രജനിയുടെ അലറിവിളിച്ചുള്ള കരച്ചില്‍ കേട്ടനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. 'എത്ര ദിവസമായി എത്രയോ ചികിത്സകള്‍. മരുന്നും വെന്റിലേറ്ററുമായി കുഞ്ഞ് ഏറെ അനുഭവിച്ചു. മടങ്ങി വന്നില്ല. ഇനി ആ ശരീരം കീറിമുറിക്കല്ലേ... വിതുമ്പിക്കൊണ്ട് രജനി അപേക്ഷിച്ചു.രജനി അപേക്ഷിച്ചു. രജനിയും ഭര്‍ത്താവ് ഹരീഷും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന വിവരം ആശുപത്രി അധികാരികളെ അറിയിച്ചതോടെ മൃതദേഹം പെട്ടെന്ന് വിട്ടുകൊടുക്കുകയായിരുന്നു.
ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ഓഗസ്റ്റ് 13-ന് രാവിലെ വീട്ടില്‍നിന്നു 500 മീറ്ററോളം അകലെയുള്ള വീട്ടിലേക്കുപോകും വഴിയായാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. നായയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പിന്നാലെ എത്തി കടിക്കുകയായിരുന്നു. മുഖത്തും കണ്ണിന് സമീപത്തും കാലിലും കൈയിലുമായി ഏഴിടത്ത് മുറിവുകളുണ്ടായി. സ്‌കൂട്ടറില്‍ പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ എത്തിയിരുന്നില്ല.

''കുഞ്ഞ് പറഞ്ഞതാണ്. ഡോക്ടറെ എന്നെ അഡ്മിറ്റാക്കണേ എന്ന്. പക്ഷേ കേട്ടില്ല. അപ്പോഴേ ചികിത്സ കിട്ടിയെങ്കില്‍...''-തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയുടെ അമ്മ രജനിക്ക് മുഴുമിപ്പിക്കാനാവുന്നില്ല. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച എത്തിച്ചെങ്കിലും കിടത്തിച്ചികിത്സ കിട്ടിയില്ല. അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സൈക്യാട്രിസ്റ്റിനെ കാണിച്ച് മടക്കി അയച്ചു. കുഴപ്പം ഇല്ലെന്നാണ് അവര്‍ പറഞ്ഞത്.

ഓഗസ്റ്റ് 13-നാണ് കുട്ടിയെ പട്ടി കടിച്ചത്. അന്ന് ആദ്യം പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിലാണ് എത്തിച്ചത്. രാവിലെ 7.30-ന് ബൈക്കിലായിരുന്നു യാത്ര. ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ രജനി സമീപത്തെ കടയില്‍നിന്ന് പണം കടം വാങ്ങി മകളുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പോയി. അവിടെ വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും നല്‍കി. രണ്ടുദിവസം കിടത്തി. മുറിവ് ആശ്വാസമായതോടെയാണ് വിട്ടത്.

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ശാരീരിക പ്രയാസം തോന്നിയതോടെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെയാണ് വേണ്ട ചികിത്സ കിട്ടിയില്ലെന്ന് കുടുംബം ആരോപിക്കുന്നത്. അന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം അസുഖം കൂടി വൈകീട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. എല്ലാവിധ പരിഗണനയും മികച്ച ചികിത്സയും കോട്ടയത്ത് കിട്ടിയെന്ന് കുടുംബം പറഞ്ഞു. കുഞ്ഞ് രക്ഷപ്പെടുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷേ...

റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയല്‍നിന്ന് മൃതദേഹം 5.30-നാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മോര്‍ച്ചറി വരാന്തയിലേക്ക് എടുത്തിട്ടും പുറത്തിറങ്ങാതെ ഹരീഷും രജനിയും കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ആംബുലന്‍സില്‍തന്നെ ഇരിക്കുകയായിരുന്നു.
സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,

15 മിനിട്ടിലധികം ആംബുലന്‍സില്‍ ഇരുന്ന മാതാപിതാക്കളെ പ്രമോദ് നാരായണ്‍ എം.എല്‍.എ.യാണ് ആശ്വസിപ്പിച്ച് പുറത്തിറക്കിയത്. എം.എല്‍.എ.യും കെ.പി.സി.സി.സെക്രട്ടറി റിങ്കു ചെറിയാനും ആംബുലന്‍സെത്തുന്നതും കാത്ത് ആശുപത്രിയിലുണ്ടായിരുന്നു. ചികിത്സയില്‍കഴിയുന്ന ബന്ധുവിനെ കാണാന്‍ ആശുപത്രിയിലെത്തിയ വൃന്ദാവനം സ്വദേശിയായ പ്രസാദ് തന്റെ കാറില്‍ ഹരീഷിനെയും രജനിയെയും വീട്ടിലെത്തിക്കാന്‍ തയ്യാറായി. ഈ കാറിലാണ് ഇവരെ റാന്നിയില്‍നിന്ന് പെരുനാട്ടിലെ വീട്ടിലെത്തിച്ചത്.












Click it and Unblock the Notifications