Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ തിയേറ്ററില്‍ 'മലരേ...മൗനമാ...'; ആ വൈറല്‍ സിംഗര്‍ ഡോക്ടര്‍ ഇവിടെയുണ്ട്

കോഴിക്കോട്: ഓപ്പറേഷന്‍ തിയേറ്ററില്‍ പാട്ട് പാടുന്ന ഒരു ഡോക്ടറുടേയും രോഗിയുടേയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ വൈറല്‍ പാട്ടിന് പിന്നിലെ സാഹചര്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വൈറലായി ആ ഡോക്ടര്‍. ഫറോക്ക് താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോ പീഡിക്ക് സര്‍ജനായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് റയീസ് പാലക്കലാണ് വൈറല്‍ ഡോക്ടര്‍.

മീഡിയ വണ്ണിനോടായിരുന്നു വൈറലായി മാറിയ സംഭവത്തെ പറ്റി മുഹമ്മദ് റയീസ് മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ടെന്‍ഷന്‍ ഒഴിവാക്കാന്‍ വേണ്ടി തന്നെയാണ് ഇതെല്ലാം സംഭവിച്ചത് എന്ന് വേണമെങ്കില്‍ പറയാം. കാരണം തിയേറ്റര്‍ പൊതുവെ എല്ലാവര്‍ക്കും ഒരു ആങ്‌സൈറ്റി ഉണ്ടാക്കുന്ന ഒരു സ്ഥലമാണ്. ആ ആങ്‌സൈറ്റി ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ബൈ പോളാര്‍ ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അവസ്ഥയിലെത്തും.

raeees

അതൊക്കെ ഒഴിവാക്കാന്‍ ആദ്യം പേഷ്യന്റ്‌സിനോട് കുറച്ച് കൊച്ചു വര്‍ത്തമാനങ്ങള്‍ പറയും. ടെന്‍ഷന്‍ ഒഴിവാക്കാന്‍ ചിലരെ കൊണ്ട് പാട്ട് പാടിക്കും. അപ്പോള്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യിക്കും. ഈ പേഷ്യന്റ് നല്ല രസമുള്ള പേഷ്യന്റ് ആയിരുന്നു.ഞാന്‍ ചോദിച്ചു. പേടിയൊന്നുമില്ലല്ലോ എന്ന്. ഏയ്... പേടിയൊന്നുമില്ല എന്ന് അവര്‍ പറഞ്ഞു.എന്നാ ഒരു പാട്ട് പാടിക്കേ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പേഷ്യന്റ് കൂളായി പാടാന്‍ തുടങ്ങി.

കൂടെ ഞാനും സപ്പോര്‍ട്ട് ചെയ്തു. ഇറ്റ് വാസ് എ നൈസ് എക്‌സ്പീരിയന്‍സ്. കൊയിലാണ്ടി ഞാന്‍ നാലര വര്‍ഷം വര്‍ക്ക് ചെയ്തു. എന്റെ തിയേറ്റര്‍ ഇങ്ങനെ തന്നെയാണ്. പേഷ്യന്റിനെ കൊണ്ട് പാടിക്കും. അങ്ങനെയൊക്കെ തന്നെയാണ് പോകാറുള്ളത്. ഇതിപ്പോള്‍ ആരോ വീഡിയോ എടുത്ത് എയര്‍ ചെയ്തു. അത്ര മാത്രമെ ഉള്ളൂ.

ഈ പേഷ്യന്റ് മുട്ടിന് താഴെ ഒരു മുഴയുമായി വന്നതാണ്. ആ മുഴ നീക്കം ചെയ്തതായിരുന്നു സര്‍ജറിയില്‍. എന്റേത് പേഷ്യന്റിനെ ഇന്‍വോള്‍വ് ചെയ്തുള്ള മ്യൂസിക് തെറാപ്പിയാണ്. അവര്‍ക്ക് തോന്നുന്നില്ല ഞാനൊരു ഡോക്ടറാണ് എന്നുള്ളത്. അവരുടെ കൂടെയുള്ള ആളായിട്ട് തോന്നുകയും അവരുടെ ബ്രദറായിട്ടാണ് ആ കൊച്ച് എന്നോട് സംസാരിച്ചതൊക്കെ.

അങ്ങനെ കൂളായിട്ട് ചെയ്യണമെങ്കില്‍ കൂളായിട്ടുള്ള അറ്റ്‌മോസ്ഫിയര്‍ വേണം. ഫറോക്ക് താലൂക്ക് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറുണ്ട്. സാര്‍ വളരെ കൂളാണ്. ആ സ്ട്രസ് ഫ്രീ ആയിട്ടുള്ള അറ്റ്‌മോസ്ഫിയറാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകാനുള്ള കാരണം. മഹമ്മദ് റയീസിന്റെ ഭാര്യ മുബീനയും ഡോക്ടറാണ്. മൂന്ന് മക്കളുണ്ട് ഇവര്‍ക്ക്.

കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഓര്‍ത്തോ പീഡിക്ക് സര്‍ജനായി സേവനമനുഷ്ഠിക്കുകയാണ് മുഹമ്മദ് റയീസ്. അഞ്ചു വര്‍ഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ് എടുക്കുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഡോക്ടര്‍ മുഹമ്മദ് റയീസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+