മേയ്ക്കപ്പ്മാന്‍ പട്ടണം ഷായുടെ ഭാര്യ റഷീദ അന്തരിച്ചു, അന്ത്യം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍
പട്ടണം ഷായുടെ ഭാര്യ അന്തരിച്ചു
കൊച്ചി: പ്രശസ്ത മേയ്ക്കപ്പ്മാന്‍ പട്ടണം ഷായുടെ ഭാര്യ റഷീദ അന്തരിച്ചു. അവര്‍ക്ക് 60 വയസായിരുന്നു. എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അതേസമയം മൃതദേഹം അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി സ്വവസതിയിലേക്ക് മാറ്റുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.

കളമേശ്ശരി ചെട്ടിമുക്ക് പട്ടണം ഹൗസിലാണ് അന്ത്യോപചാരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ നടക്കുക. കളമശ്ശേരി നാലകം ജുമാ മസ്ജിദില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കബറടക്കം നടക്കും. അതിന് മുമ്പ് സ്വവസതിയില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും.












Click it and Unblock the Notifications