പാടത്തെ പണിക്ക് വരമ്പത്ത് കൂലി; വിവാദ പ്രസംഗത്തില്‍ കോടിയേരിക്കെതിരെ കേസെടുക്കില്ല...
തിരുവനന്തപുരം: പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുത്തേക്കില്ല. പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കോടിയേരിക്കെതിരെ ബിജെപി നല്‍കിയ പരാതിയില്‍ വിവാദ പ്രസംഗം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
പ്രസംഗത്തില്‍ അക്രമത്തിനുള്ള ആഹ്വാനമില്ലെല്ലെന്ന് വ്യക്തമാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റ ആഭ്യന്തര അഡീഷ്ണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കൈ മാറിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയെന്ന ആരോപണം നില നില്‍ക്കില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതുകൊണ്ട് തുടര്‍ നടപടികള്‍ ഉണ്ടാവില്ല.

കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് കൊല്ലപ്പെട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജൂലയ് 24ന് കണ്ണൂരില്‍ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസംഗം.
ഇങ്ങോട്ട് ആക്രമിക്കാന്‍ വരുന്നവനെ വരുന്നത് പോലെ തിരിച്ച് വിടരുത്. വയലില്‍ പണിയെടുക്കുന്നവര്‍ക്ക് വരമ്പത്ത് തന്നെ കൂലി നല്‍കണമെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. കോടിയേരിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു.
കൊലപാതക രാഷ്ട്രീയത്തിനാണ് കോടിയേരി ആഹ്വാനം ചെയ്യുന്നതെന്നും കോടിയേരിക്കെതിരെ കേസെടുക്കണമെന്നും അവശ്യമുയര്‍ന്നു. ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസിന്‍റെ നേതൃത്വത്തില്‍ പ്രതിനിധി സംഘം ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രസംഗം പരിശോധിക്കാന്‍ ഡിജിപി ഉത്തരവിട്ടത്. എന്നാല്‍ പ്രസംഗത്തില്‍ കോടിയേരി ഉറച്ച് നിന്നു. അക്രമത്തിന് അഹ്വാനം ചെയ്തില്ല. ജാഗരൂകരായി ഇരിക്കണമെന്ന് അണികളെ ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്തത്. പ്രസംഗത്തില്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. കേസെടുത്താല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും കോടിയേരി പറഞ്ഞിരുന്നു.
Read More: ആദിവാസിയായി പിറന്നതിന് അവഹേളനം; അമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി












Click it and Unblock the Notifications