Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ചാക്കോ എന്‍ഡിഎയിലേക്ക്? ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എല്ലാത്തിനും കാരണമെന്ന് മറുപടി!!

തൃശൂര്‍: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍ഡിഎയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമാകുന്നു. താന്‍ ആ പ്രചാരണത്തെ തള്ളുന്നില്ലെന്ന് ചാക്കോ വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ പോകുന്നില്ലെന്ന് ചാക്കോ പറയുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകളിലെ ഏജന്റുമാരും കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ചേര്‍ന്ന് തയ്യാറാക്കിയ 90 പേരുടെ പട്ടിക കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെരിക്ക് വഴിയൊരുക്കുമെന്ന് ചാക്കോ പറയുന്നു.

1

വിഎം സുധീരനും മുരളീധരനും സുധീരനും അടക്കമുള്ളവര്‍ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അസംതൃപ്തരാണ്. അവര്‍ തന്നെ ഇതിനെതിരെ രംഗത്ത് വരും. കേരളത്തില്‍ കോണ്‍ഗ്രസുകാരനായി ഇരിക്കുക അസാധ്യമാണ്. ഗ്രൂപ്പ് വീതം വെപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്. ദുര്‍ബലമായി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. രാജിവെക്കാനുള്ള തീരുമാനമൊന്നും പെട്ടെന്നുണ്ടായതല്ല. മാസങ്ങളോളം ആലോചിച്ചു. പാര്‍ട്ടിയില്‍ ആകെ പ്രശ്‌നങ്ങളാണ്. തന്റെ രാജി കൊണ്ട് നേതൃത്വത്തിന്റെ കണ്ണ് തുറന്നാല്‍ അത് നല്ല കാര്യമെന്നും പിസി ചാക്കോ പറഞ്ഞു.

ഞാന്‍ ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അത്തരം പ്രചാരണങ്ങളുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രശ്‌നമായത്. ഇക്കാര്യംതാരിഖ് അന്‍വറിനോടും പറഞ്ഞിരുന്നു. അവരൊന്നും ഇക്കാര്യം പരിഗണിച്ചില്ല. പ്രാദേശിക തലത്തിലൊന്നും ആലോചിക്കാതെ, കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി കാണാതെയാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായത്. കെപിസിസി പ്രസിഡന്റ് പോലും അറിയാതെയാണ് കാര്യങ്ങള്‍ നടന്നത്. നാല്‍പ്പത് അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ യോഗം പോലും ചേര്‍ന്നിട്ടില്ല. എല്ലാം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് തീരുമാനിച്ചത്. ആ പട്ടിക ഹൈക്കമാന്‍ഡ് പെട്ടെന്ന് സ്വീകരിക്കുമോയെന്ന് അറിയില്ല.

എന്‍സിപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെയും ചാക്കോ തള്ളിയില്ല. ശരത് പവാര്‍ തന്നെ വിളിച്ചിരുന്നു. അദ്ദേഹവുമായി വളരെകാലത്തെ ബന്ധമുണ്ട്. ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും വിളിച്ചു. എന്‍സിപിയിലെ പഴയ സഹപ്രവര്‍ത്തകരും വിളിക്കുന്നുണ്ട്. എന്‍ഡിഎയുടെ ഭാഗമാകുമെന്ന അഭ്യൂഹം തള്ളുന്നില്ല. ആര്‍ക്കൊപ്പം പോകുമെന്നത് ഉടന്‍ തന്നെ പ്രഖ്യാപിക്കും. പല ചര്‍ച്ചകളും നടക്കുന്നുണ്ട്. കെ ബാബുവിനും കെസി ജോസഫിനും സീറ്റ് നല്‍കരുതെന്ന് തന്നെയാണ് തനിക്കും പറയാനുള്ളത്. ആശ്രിതര്‍ക്ക് സീറ്റ് നല്‍കുന്നതിനോട് യോജിപ്പില്ല.

Recommended Video

cmsvideo
    പാലക്കാടിന് വന്‍ വാഗ്ദാനവുമായി മെട്രോമാന്‍ | Oneindia Malayalam

    മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

    കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വിജയസാധ്യത കാണുന്നില്ല. ജയസാധ്യതയുള്ളവരെ മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പായിരുന്നു. ഇപ്പോഴത്തെ സാഹചര്യം അത്ര നല്ലതല്ല. നിലവില്‍ നാലോ അഞ്ചോ സീറ്റുകളുടെ വ്യത്യാസം മാത്രമാണ് രണ്ട് മുന്നണികളും തമ്മിലുള്ളത്. എന്നാല്‍ യാതൊരു സാധ്യതയും ഇല്ലാത്തവരെ മത്സരിപ്പിക്കുന്നതിലൂടെ ആ നഷ്ടം കൂടുതല്‍ വലുതായി കൊണ്ടിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിന്റെ ജയസാധ്യതയും കുറയ്ക്കുകയാണ്.

    മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+