• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൂക്കുസഭ വന്നാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുമോ? മുഖ്യമന്ത്രി അത്തരക്കാരനാവണമെന്ന് പിസി ജോര്‍ജ്!!

കോട്ടയം: കേരളത്തില്‍ തൂക്കുസഭ വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയുമായി പിസി ജോര്‍ജ്. തൂക്കുസഭ വന്നാല്‍ മുന്നണി നോക്കാതെ മാന്യനായ ആളെ പിന്തുണയ്ക്കും. അത് ഏത് മുന്നണിയാണോ നല്ല മുഖ്യമന്ത്രിയെ കൊണ്ടുവരുന്നത് അതുപോലെയാരിക്കും. നാടിന് ഗുണമുള്ള സാധാരണക്കാരന് പ്രയോജനം ലഭിക്കുന്നയാളായിരിക്കണം മുഖ്യമന്ത്രിയെന്നും പിസി ജോര്‍ജ് പറഞ്ഞു. താന്‍ പൂഞ്ഞാറില്‍ നിന്ന് വിജയിച്ചത് സ്വതന്ത്രനായിട്ടാണ്. ഇങ്ങനെ ജയിച്ചത് കൊണ്ട് മറ്റ് പാര്‍ട്ടികളില്‍ ചേരാനാവില്ല. കൂറുമാറ്റ നിയമം അനുസരിച്ച് അയോഗ്യനാക്കപ്പെടാം. ഇത്തവണ അതുകൊണ്ട് ജനപക്ഷത്തിന്റെ പേരിലായി മത്സരം. തിരഞ്ഞെടുപ്പ് കേസ് ഉണ്ടാവാതിരിക്കാന്‍ സ്ഥാനം രാജിവെച്ചതെന്നും ജോര്‍ജ് പറഞ്ഞു.

തന്റെ ശൈലി മാറ്റാന്‍ പോകുന്നില്ല. അത് പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലത്തുള്ളതാണ്. പറയുന്ന കാര്യങ്ങളില്‍ ഉറച്ച വിശ്വാസമുണ്ട്. എന്റെ പ്രവര്‍ത്തന ശൈലി വോട്ട് കൂടുതല്‍ നേടി തരുമെന്ന് ഉറപ്പുണ്ട്. തന്നെ എതിര്‍ക്കുന്നത് ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ്. ഒരു പ്രദേശത്തെ മൊത്തം ജനങ്ങളെയും മോശക്കാരായി മാറ്റുന്നത് ഇവരുടെ പ്രവര്‍ത്തന ശൈലിയാണ്. 20 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവരുള്ളത്. അവരെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പ്രചാരണം നിര്‍ത്തിയത് ആരെയും ഭയന്നിട്ടല്ലെന്നും ജോര്‍ജ് പറഞ്ഞു.

പത്ത് പേര്‍ എന്റെ നേര്‍ക്ക് കൂവിയാല്‍ നൂറ് പേര്‍ എന്റെ ഒപ്പം വരും. ഒരു വെല്ലുവിളി നടത്തി എന്റെ ജന്മനാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ താല്‍പര്യമില്ല. ഈരാറ്റുപ്പേട്ടയില്‍ പ്രചാരണം നടത്താന്‍ എനിക്ക് പറ്റും. എന്നെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ അവിടെയുണ്ട്. കുറച്ച് പേരുടെ വിവരക്കേട് കൊണ്ട് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. അതാണ് പരസ്യ പ്രചാരണം വേണ്ടെന്ന് തീരുമാനിച്ചതിന് കാരണം. ഒരു മുന്നണിയില്‍ ചേരാതിരുന്നത് നന്നായെന്നാണ് തോന്നുന്നത്. എനിക്ക് വിജയിക്കാന്‍ അവരുടെ ആവശ്യമില്ല. യുഡിഎഫും എല്‍ഡിഎഫും വര്‍ഗീയ വോട്ടുകളുടെ പിന്നാലെയാണെന്നും ജോര്‍ജ് പറഞ്ഞു.

സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം

മഹാരാജാസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊല ചെയ്തവരെ അറസ്റ്റ് ചെയ്യാത്തത് വോട്ടുറപ്പിക്കുന്നതിനാണ്. അറസ്റ്റ് ചെയ്യാന്‍ പിണറായി സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കും. ഒരു വിഭാഗം തനിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല. ആ വിഭാഗത്തിലെ കുറച്ച് പേര്‍ മാത്രമാണ് അനാവശ്യ പ്രചാരണം നടത്തുന്നത്. ഇവിടെ വികസനവും മതേതരത്വവും സംരക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ എന്നോടൊപ്പമുണ്ട്. ശബരിമല വിഷയത്തില്‍ വിശ്വാസ സമൂഹത്തെയാണ് പിന്തുണച്ചത്. വിശ്വാസികള്‍ക്കൊപ്പം ആവശ്യ സമയത്ത് താന്‍ നിന്നു. താന്‍ എ ന്‍ഡിഎയില്‍ ചേര്‍ന്നിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം

cmsvideo
  Election 2021- നാദാപുരത്ത് ആര്? മണ്ഡലം പിടിക്കാൻ UDF | Oneindia Malayalam
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  pc george says if hung assembly comes after election he will support best cm candidate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X