വെറുതെ ഷൈന്‍ ചെയ്യാന്‍ കലാകാരനാണെന്ന് പറഞ്ഞിറങ്ങിയിരിക്കുന്നു; ജോജുവിനെതിരെ പിസി ജോര്‍ജ്ജ്
കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തില്‍ പ്രതിഷേധവുമായിയെത്തിയ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായിപി സി ജോര്‍ജ്ജ്. കലാകാരനാണെങ്കില്‍ എന്ത് ഊളത്തരവും കാണിക്കാനാണോ അനുവാദം കൊടുത്തിരിക്കുന്നതെന്ന് പിസി ജോര്‍ജ്ജ് ചോദിച്ചു.
Recommended Video
ഓട്ടോ റിക്ഷയില്‍ സ്ത്രീയും കുട്ടിയുമുണ്ടെന്ന് ജോജു പറഞ്ഞത് വലിയ നുണയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീയും കുട്ടിയുമായിട്ട് പോയാല്‍ ഏത് സമരക്കാരും വഴി തുറന്ന് നല്‍കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.'

ആംബുലന്‍സ് പോലും ആ വഴി വന്നിട്ടില്ല. കാരണം ആംബുലന്‍സിന് സഞ്ചരിക്കാന്‍ വേറെ വഴിയുണ്ട്. റോഡ് ഉപരോധ സമരത്തില്‍ കണ്ട ഏറ്റവും നല്ല നേട്ടമെന്നത് ഇന്ന സ്ഥലം ഇന്ന സമയത്ത് ബ്ലോക്ക് ചെയ്യുമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിനമക്കാണ് ജോജു പോകുന്നതെന്നും ഒരു മണിക്കൂര്‍ വൈകിയാല്‍ ഡയറക്ടര്‍ മരിച്ച് പോകുമോയെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു. വെറുതെ ഷൈന്‍ ചെയ്യാന്‍ കലാകാരനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവരെ മര്യാദ പഠിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നത് ശരിയാണെന്ന് ജോജു പറയാന്‍ സാധ്യതയുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കാരണം ജനകീയ പ്രക്ഷോഭത്തില്‍ ഇന്ത്യക്ക് മാതൃകയായ ആളാണ് ഗാന്ധിജി. ആ ഗാന്ധിയെ വോടിവെച്ച്‌കെന്നതിന് തുല്യമാണ് ജോജു കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലവര്‍ധനവിനെതിരെ താനും സമരത്തിനിറങ്ങുകയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സന്ധിയില്ലാത്ത സമരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ ജനങ്ങള്‍ സഹിക്കേണ്ടി വരുമെന്നും. അവര്‍ സമരം ചെയ്യുന്നതെന്ന് പൊതുജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ജോജുവിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ അവഹേളിക്കാനും സമര മുഖത്തേക്ക് റൗഡിസവുമായി കടന്ന്‌ചെന്ന ജോജുവിന്റെ പേരില്‍ കേസെടുക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ജോജു മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ തല്ലിപൊളിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുറിക്കകത്ത് സമരം ചെയ്യാന്‍ സാധിക്കില്ലെന്നും ജനമധ്യത്തിലേക്ക് ഇറങ്ങി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഴിതിരിച്ച് വിട്ടാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സിനേയും, അത്യാവശ്യ സര്‍വീസുകളെയും അനുവദിച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജോജു ജോര്‍ജിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; കോണ്‍ഗ്രസ് കോടതിയിലേക്ക്

ആയിരം പേര്‍ റോഡില്‍ ബ്ലേക്കില്‍ പെട്ടിട്ടുണ്ടെന്നും ജോജുവിന് പ്രത്യേകതയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സമരം നടത്തിയതില്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോജു ഇങ്ങനെ കാണിച്ചുവെന്ന് വച്ച് ബാക്കി സിനിമാ പ്രവര്‍ത്തകരും സമരത്തിനെതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ സമരം അനിവാര്യമാണെന്നും, സമരമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും, ജനകീയ സമരങ്ങളെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് ഒരു കാരണവശാലും നീതികരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications