ജോജു ജോര്‍ജിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; കോണ്‍ഗ്രസ് കോടതിയിലേക്ക്
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. പ്രാഥമിക പരിശോധനയില്‍ കാര്യമായ തെളിവ് ലഭിച്ചിട്ടില്ല. വീഡിയോകള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. സത്യാവസ്ഥ അന്വേഷിച്ചുവരികയാണെന്നും കമ്മീഷണര്‍ വിശദീകരിച്ചു.
Recommended Video
ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ ജോജു ജോര്‍ജ് കൈയ്യേറ്റത്തിന് ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരട് പോലീസിലാണ് പരാതി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിഷേധം നടക്കുന്ന സ്ഥലത്തുണ്ടായിരുന്നു. അവരില്‍ നിന്നുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇനി വീഡിയോകള്‍ പരിശോധിക്കുന്നുണ്ട്. ജോജു ജോര്‍ജ് അസഭ്യം പറയുകയോ കൈയ്യേറ്റത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് പോലീസുകാര്‍ നല്‍കിയ പ്രതികരണം. ഇതോടെയാണ് വീഡിയോകള്‍ പരിശോധിക്കുന്നത്.

അതേസമയം, പോലീസ് പക്ഷം പിടിക്കുകയാണെന്നും കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പോലീസിന്റെത് ഏകപക്ഷീയമായ നിലപാടാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. ചീത്ത വിളിച്ചുകൊണ്ടാണ് ജോജു ജോര്‍ജ് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വന്നത്. മാന്യതയില്ലാത്ത രീതിയിലാണ് സംസാരിച്ചത്. അത് ഒരു കലാകാരന് യോജിച്ചതല്ല. സ്ത്രീകള്‍ക്ക് കേള്‍ക്കാന്‍ കൊള്ളാത്ത ചീത്ത വിളിച്ചു. സ്ത്രീകളെ തള്ളി. എന്തുകൊണ്ട് പരാതിയില്‍ കേസെടുക്കുന്നില്ല. പ്രതിഷേധം സംഘടിപ്പിച്ചത് സാധാരണക്കാരാണ്. അതിന് മുമ്പില്‍ വന്ന് അസഭ്യം പറഞ്ഞാല്‍ ആളുകള്‍ പ്രതികരിക്കുമെന്നും ഷിയാസ് പറഞ്ഞു.
സിക്‌സ് പാക്കോ ഫാമിലി പാക്കോ; മസില്‍ പെരുപ്പിച്ച് കുഞ്ചാക്കോ ബോബനൊപ്പം രമേഷ് പിഷാരടി
ജോജു നല്‍കിയ മൊഴി വ്യാജമാണെന്ന് ടോണി ചമ്മണി പ്രതികരിച്ചു. ജോജുവിനെ അസഭ്യം പറഞ്ഞിട്ടില്ല. കഴുത്തില്‍ പിടിച്ചിട്ടില്ല. വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ജോജു പറയുന്നത് കള്ളമാണ്. ജോജുവിന്റെ വാഹനം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും ടോണി ചമ്മണി പറയുന്നു. ജോജുവിന്റെ വിശദമായ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. വീഡിയോ പരിശോധിച്ച ശേഷം ജോജുവിന്റെ പരാതിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതി ചേര്‍ക്കുമെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉടന്‍ അറസ്റ്റുണ്ടായേക്കും. ടോണി ചമ്മണിയുടെ പേര് മാത്രമാണ് ജോജുവിന്റെ പരാതിയിലുള്ളത്. ബാക്കി കണ്ടാലറിയാവുന്നവര്‍ എന്നാണ് പറഞ്ഞിട്ടുള്ളത്.
കേരളത്തില്‍ അക്രമ പരമ്പരകള്‍ നടത്തിയവരാണ് കോണ്‍ഗ്രസിന്റെ സമരത്തെ വിമര്‍ശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ടതില്ല. കൊച്ചിയിലെ സമരം എന്തിനായിരുന്നു എന്ന് ജനങ്ങള്‍ക്കറിയാം. അവര്‍ വിലയിരുത്തട്ടെ. ഏത് സാഹചര്യത്തിലാണ് നടന്‍ ബഹളമുണ്ടാക്കിയത് എന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് നടന്‍ മദ്യപിച്ച് സംസാരിക്കുന്നു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതെന്നും വിഡി സതീശന്‍ വിശദീകരിച്ചു.












Click it and Unblock the Notifications