Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയാത്ര മുടക്കിയത് സാക്ഷാല്‍ 'അയ്യപ്പന്‍'; പിണറായിക്ക് ആരോഗ്യമില്ലെന്ന് പിസി ജോര്‍ജ്ജ്...

കോട്ടയം: പിണറായി വിജയന്റെ ശബരിമല യാത്ര മുടക്കിയത് സാക്ഷാല്‍ അയ്യപ്പനോ? അതെയെന്നാണ് പിസി ജോര്‍ജ്ജ് എംഎല്‍എ പറയുന്നത്. പിണറായി വിജയന് ശബരി മലയില്‍ കറാനാവില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ യാത്ര മുടക്കിയത് സാക്ഷാല്‍ ആയ്യപ്പ സ്വാമിയാണെന്നായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം.

ശബരിമല മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ശബരിമലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മല കയറാനായില്ല. കനത്തെ മഴയെ തുടര്‍ന്ന് മുഖ്യമന്ത്രി ശബരിമല കയറ്റം ഉപേക്ഷിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് സന്നിധാനത്ത് നടത്താനിരുന്ന യോഗം കനത്ത മഴയെ തുടര്‍ന്ന് പമ്പയിലെ ക്യാമ്പില്‍ വച്ചാണ് നടത്തിയത്.

PC George

ശബരിമല കയറാനുള്ള ആരോഗ്യം പിണറായി വിജയനില്ല. എന്നിട്ടും വാശിയുടെ പുറത്താണ് അദ്ദേഹം തീരുമാനം എടുത്തത്. അവസാനം സാക്ഷാല്‍ അയ്യപ്പന്‍ തന്നെയാത്രമുടക്കിയെന്നും പിസി ജോര്‍ജ് പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് പിണറായി ശബരിമലയിലെത്തിയത്.

Read Also: ശബരിമലയില്‍ വിഐപി ദര്‍ശനം വേണ്ടെന്ന് പിണറായി; നടപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്...

യോഗത്തില്‍ ശബരിമലയില്‍ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശന സൗകര്യം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു. വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശന സൗകര്യം ഒഴിവാക്കണമെന്നും എല്ലാ ദിവസവും നട തുറക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇതുരണ്ടും സാധ്യമല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ മറുപടി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+