Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ വിഐപി ദര്‍ശനം വേണ്ടെന്ന് പിണറായി; നടപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്...

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് പമ്പയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തര്‍ക്കം. ശബരിമലയിലെ വിഐപി ദര്‍ശനം ഒഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നു.

ശബരിമലയില്‍ വിഐപി സന്ദര്‍ശനം ഒഴിവാക്കണമെന്നും പകരം തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പാട് ചെയ്യണമെന്നുമാണ് മുഖ്യമന്ത്രി നിര്‍ദ്ദശിച്ചത്. എന്നാല്‍ പണമുള്ളവന് മാത്രം പാസ് എന്ന രീതി നടക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Pinarayi Vijayan

ഇതോടെ യോഗത്തില്‍ മുഖ്യമന്തിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ തര്‍ക്കം മൂക്കുകയായിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയം പറയുകയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. താന്‍ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാകലത്താണ് പ്രയാര്‍ ഗോപാലകൃഷ്ണനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്.

Read Also: മദ്യനയത്തില്‍ ടൂറിസം മന്ത്രി വാശിപിടിക്കുന്നതാര്‍ക്ക് വേണ്ടി ? ടൂറിസ്റ്റുകളെല്ലാം മദ്യപാനികളോ !!!

അന്യ സംസ്ഥാനത്ത് നിന്നും ശബരിമയയിലെത്തുന്ന ഭക്തന്‍മാരുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശബരിമലയ്ക്ക് സമീപം വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ആലോചിക്കുമെന്നും പിണറായി വ്യക്തമാക്കി. സന്നിധാനത്ത്‌ പ്രവര്‍ത്തിക്കുന്ന സ്വാകാര്യ ഹോട്ടലുകള്‍ ഭക്തരെ ചൂഷണം ചെയ്യുന്നതായി പരാതിയുണ്ട്. ഇതിന് പരിഹാരമായി സര്‍ക്കാര്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+