പിസി ജോര്‍ജ് വീണ്ടും ജയിലിലേക്ക്? പോലീസിന്റെ നീക്കങ്ങള്‍ ഇങ്ങനെ
കൊച്ചി: മതവിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പിസി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പോലീസ് ഇന്ന് നിയമോപദേശം തേടും. നിയമോപദേശം ലഭിച്ചശേഷം കോടതിയ സമീപിക്കാനാണ് തീരുമാനം.
അനന്തപുരി മതവിദ്വേഷക്കേസില്‍ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിസി ജോര്‍ജിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസ് വകവെയ്ക്കാതെ ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ഡിഎ പ്രചാരണത്തിന് പോവുകയായിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഫോര്‍ട്ട് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ജോര്‍ജ് ഹാജരാകാത്തത് ജാമ്യോപാധികളുടെ ലംഘനമെന്നാണ് പോലീസ് പറയുന്നത്. ഇത് കോടതിയെ അറിയിക്കും. ഇതിനുവേണ്ടിയാണ് നിയമോപദേശം തേടുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.
ഇതാരാ റൗഡി ബേബിയോ! ലുങ്കി മടക്കിക്കുത്തി അനശ്വര രാജന്‍


ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ ജോര്‍ജ് തൃക്കാക്കരയില്‍ എത്തിയെന്നും പോലീസ് കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പറഞ്ഞ് പിസി ജോര്‍ജ് പോലീസിനും വിശദമായ മറുപടി അയച്ചിരുന്നു. മറ്റൊരു ദിവസം ഹാജരാകാമെന്നായിരുന്നു ജോര്‍ജിന്റെ വിശദീകരണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിളിക്കുന്ന സ്ഥലത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ താന്‍ തയാറാണെന്നും ഇതുവരെ താന്‍ ഒളിച്ചിട്ടില്ലെന്നുമാണ് തൃക്കാക്കരയിലേക്ക് പോകുന്നതിന് മുന്‍പ് പിസി ജോര്‍ജ് പറഞ്ഞത്.

തൃക്കാക്കരയില്‍ എത്തിയ പിസി ജോര്‍ജ് എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. രാജ്യത്തെ സേവിക്കുന്ന ബിജെപിയ്ക്ക് രാജ്യസ്‌നേഹികളായ ഓരോരുത്തരും വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നാണ് തൃക്കാക്കരയില്‍ എത്തിയ പിസി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരേയും പോലീസിനെതിരേയും പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് പോലീസ് നീക്കത്തിന് പിന്നിലെന്നാണ പിസി ജോര്‍ജ് ആരോപിച്ചത്.

തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ തനിക്കെതിരെ എഫ്ഐആര്‍ പോലുമിടാന്‍ പോലീസ് തയാറാകില്ലായിരുന്നെന്നും വെറും കള്ളക്കേസാണ് ഇതെന്നും ജോര്‍ജ് പറഞ്ഞിരുന്നു. കേരള പോലീസല്ല, പിണറായിയുടെ ഊളന്‍മാരാണിതെന്നും ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. കേരള പൊലീസ് വരട്ടെ താന്‍ അനുസരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. സ്റ്റാലിനെ പോലെയാണ് പിണറായി വിജയന്റെ മനോഭാവം. എതിര്‍ക്കുന്നവരെ തീര്‍ക്കുന്നയാളാണ് പിണറായി. സത്യങ്ങള്‍ വിളിച്ചു പറയുന്നതാണ് പിണറായി വിജയന് തന്നോടുള്ള ശത്രുതയ്ക്ക് കാരണം, മറ്റൊന്ന് വി എസുമായുള്ള തന്റെ അടുപ്പമാണ്. യഥാര്‍ത്ഥ ഇടതുപക്ഷം വിഎസാണെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.

അനന്തപുരിയില്‍ നടന്ന ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിലാണ് പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിന് പിന്നാലെ ജാമ്യത്തില്‍ ഇറങ്ങിയ ജോര്‍ജ് വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തി.
ഇതേ തുടര്‍ന്നാണ് ജോര്‍ജ് അറസ്റ്റിലാവുകയായിരുന്നു. പിന്നീട് ഈ കേസില്‍ ജോര്‍ജിന് ജാമ്യം ലഭിക്കുകയായിരുന്നു.












Click it and Unblock the Notifications