'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ്
കോട്ടയം: മകൻ ഷോൺ ജോർജിന് പിന്നാലെ സഭാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ പിസി ജോർജ്. സഭയേയും മെത്രാന്മാരെയും ഒരേഭാഷയിൽ വിമർശിച്ച പിസി ജോർജ് പൂഞ്ഞാറിൽ താൻ 20,000ലധികം വോട്ടുകൾക്ക് ജയിക്കുമെന്നും പ്രതീക്ഷ പങ്കുവച്ചു. മാധ്യമങ്ങളോട് സംസാരിക്കവേ സഭാ നേതൃത്വത്തിന് എതിരായ ചോദ്യങ്ങൾക്ക് പിസി സംയമനം കൈവിടുകയായിരുന്നു.
മെത്രാന്മാർ രാഷ്ട്രീയം പറഞ്ഞാൽ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പിസി വ്യക്തമാക്കി. സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്‌ത വ്യക്തി താൻ മാത്രമാണെന്നും എന്ത് ഗുണമാണ് മറ്റ് രണ്ട് സ്ഥാനാർത്ഥികൾ അവർക്ക് വേണ്ടി ചെയ്‌തതെന്നും പിസി ചോദിച്ചു. ഷോൺ ജോർജ് സഭയ്ക്ക് എതിരെ നടത്തിയ ആരോപണങ്ങൾ ശരിവച്ച പിസി ഷോൺ തന്റെ മകനാണെന്നും സത്യമേ പറയുകയുള്ളൂവെന്നും മാധ്യമങ്ങളോട് പറഞ്ഞു.

പിസി ജോർജിന്റെ വാക്കുകൾ: എന്റെ മകനാണ് ഷോൺ. അവൻ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞിരുന്നു. അത് മര്യാദയാണോ കാണിച്ചത്. അങ്ങനെ പറയാൻ അയാൾക്കെന്താണ് അവകാശം? പൂഞ്ഞാറിൽ നിൽക്കുന്ന മൂന്ന് സ്ഥാനാർത്ഥികളിൽ സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്‌തിട്ടുണ്ടെങ്കിൽ അത് ഞാൻ മാത്രമാണ്, മറ്റ് രണ്ടവന്മാർ എന്താണ് സഭയ്ക്ക് ചെയ്‌ത് കൊടുത്തത്?
എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്. ഇങ്ങനെയെങ്കിൽ സഭയേയും മെത്രാൻമാരെയും തള്ളി പറയേണ്ടി വരും. ബോധവും വിവരവുമില്ലാത്തവരാണ് അവർ. എഫ്‌സിആർഎ ബില്ല് വരും. അതിനെ എതിർക്കുന്നവർക്ക് വീട്ടിൽ പോകാം. വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നൽകിയാൽ എന്താണ് കുഴപ്പം.
എന്നിട്ടും കത്തോലിക്ക സഭയാണ്, ക്രിസ്ത്യാനിയാണ് എന്ന് വിചാരിച്ച് അമിത് ഷാ സഭയോട് പറഞ്ഞു, ഒരു പ്രശ്‌നവുമില്ല, നിങ്ങൾ ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്‌തേക്കാം. എന്നിട്ടും എന്തിനാണ് ഇവൻമാർ കുരയ്ക്കുന്നത്. ഓരോ മെത്രാന്മാരും അവരുടെ രാഷ്ട്രീയമാണ് പറയുന്നത്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയമായി തന്നെ നേരിടും. അവരോട് ബഹുമാനം കാണിക്കില്ല. ദീപിക പത്രം വായിക്കുന്നവന് വട്ടാണ്.
എല്ലാ മതവിഭാഗങ്ങളോടും മാന്യമായി പെരുമാറണമെന്നാണ് ബിജെപി ലക്ഷ്യം. സഭ ബിജെപിയുമായി അടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. മെത്രന്മാർ ഊളത്തരംകൊണ്ട് നടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട. അതൊക്കെ പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവർക്ക് ജനം വോട്ട് ചെയ്യുന്നത്, ഇപ്പോൾ അതിനൊന്നും ആരെയും കിട്ടില്ല.
അതേസമയം, സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരുമെന്നായിരുന്നു ഷോൺ ജോർജിന്റെ വാക്കുകൾ. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെസി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായെന്നും ഷോൺ ചോദിച്ചു. അതിന് പിന്നാലെയാണ് പിസിയും സമാനമായ പ്രതികരണവുമായി രംഗത്ത് വന്നത്.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications