കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാര്‍വ്വതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞത് അച്ഛന്‍ ജഗതിയാണ്'; കാരണം പറഞ്ഞ് പിസി ജോർജ്

Google Oneindia Malayalam News

കോട്ടയം: പാല ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശം മുന്നിൽ നിന്ന് ഏറ്റെടുത്തവരിൽ ഒരാളാണ് മുൻ പൂഞ്ഞാർ എംഎൽഎയും കേരള ജനപക്ഷം നേതാവുമായ പിസി ജോർജ്. പാലാ ബിഷപ്പിന് പിന്തുണയുമായി നടത്തിയ മാർച്ചിലടക്കം പിസി ജോർജ് മുൻ നിരയിലുണ്ടായിരുന്നു.

അതേസമയം പിസി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം
ഹിന്ദുവായ മരുമകളെ മതംമാറ്റി എന്നതാണ്. പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വിവാഹം കഴിച്ചത് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവ്വതിയെ ആണ്. പാർവ്വതിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട വിമർശനത്തിന് പിസി ജോർജ് മറുപടി നൽകിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിസി ജോർജിന്റെ മറുപടി.

 മാധ്യമപ്രവർത്തകന്റെ മരണത്തിന് പിന്നിൽ പോരാളി ഷാജിയാണെന്ന് പറഞ്ഞ സുരേഷ് ഗോപി..മനുഷ്യ സ്നേഹി;സംവിധായകൻ പറയുന്നു മാധ്യമപ്രവർത്തകന്റെ മരണത്തിന് പിന്നിൽ പോരാളി ഷാജിയാണെന്ന് പറഞ്ഞ സുരേഷ് ഗോപി..മനുഷ്യ സ്നേഹി;സംവിധായകൻ പറയുന്നു

1

ലൗ ജിഹാദ് എന്ന വാക്ക് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞതാണെന്ന് പിസി ജോർജ് പറഞ്ഞു. മാത്രമല്ല കേന്ദ്ര സര്‍ക്കാരുമായുളള ചര്‍ച്ചയിലും അദ്ദേഹം ഇത് പറഞ്ഞു. അതിന്റെ മുഴുവന്‍ രേഖകളും തന്റെ കയ്യിലുണ്ട്. ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് കൊണ്ട് പോയി മുസ്ലീമാക്കി, തീവ്രവാദികളാക്കി അഫ്ഗാനിസ്ഥാനില്‍ കൊണ്ട് പോയി വിടുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അതില്‍ നടപടി വേണം എന്ന് പറഞ്ഞ വ്യക്തിയാണ് വിഎസ് അച്യുതാനന്ദന്‍.

കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ

2

''ലൗ ജിഹാദിലും കൂടുതല്‍ അപകടമായി താന്‍ കാണുന്നത് നാര്‍ക്കോട്ടിക് ജിഹാദിനെ ആണ്. പാലാ ബിഷപ്പ് ഇത് പറഞ്ഞപ്പോള്‍ ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ ഇതൊരു ചര്‍ച്ചയായി. അതിന് മുന്‍പ് ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. കുഴപ്പമാകും എന്ന് തോന്നിയാണ് എല്ലാവരും ചാടിയിറങ്ങിയത്. മുസ്ലീം സംഘടനകള്‍ ചെയ്യേണ്ടത് ഈ ലൗ ജിഹാദിനെ തങ്ങള്‍ അനുകൂലിക്കുന്നില്ല എന്ന് പറയുകയാണ്''. അത് പറയാന്‍ ഒരൊറ്റയെണ്ണവും ഇല്ലെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

3

''ഫസല്‍ ഗഫൂറിനെ പോലുളള ആളുകള്‍ ഇത്രയും വൃത്തികെട്ട വര്‍ഗീയത പറയുകയാണ്. ലൗ ജിഹാദ് നല്ലതാണെന്നും എല്ലാ ക്രിസ്ത്യാനിയേയും ഹിന്ദുവിനേയും മുസ്ലീംമാക്കണം എന്ന് പറയുന്നു''. ഇവരൊക്കെ ഏത് രാജ്യത്താണ് ജീവിക്കുന്നത് എന്നും പിസി ജോര്‍ജ് ചോദിക്കുന്നു. ''സഹതാപവും പുച്ഛവും തോന്നുന്നു. ഹിന്ദു മുസ്ലീമിനെ കല്യാണം കഴിച്ചാലോ മുസ്ലീം ക്രിസ്ത്യാനിയെ കല്യാണം കഴിച്ചാലോ എതിര്‍പ്പില്ല. തന്റെ വീട്ടിലുളള മരുമകള്‍ പാര്‍വ്വതി ഹിന്ദു പെണ്‍കുട്ടിയാണ്''.

4

''പാര്‍വ്വതി ഇപ്പോഴും അമ്പലത്തിലക്കെ പോകാറുണ്ട്. താനത് നിരോധിക്കാറില്ല. പാര്‍വ്വതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞത് അച്ഛന്‍ ജഗതിയാണ്. അദ്ദേഹം കാരണമായി പറഞ്ഞത് ഇതാണ്. നിങ്ങളുടെ മകന്‍ മരിക്കുമ്പോള്‍ അരുവിത്തറ പള്ളിയില്‍ കൊണ്ട് പോയി അടക്കും. മക്കളേയും അടക്കും. തന്റെ മകളെ അടക്കുക തെമ്മാടിക്കുഴിയില്‍ ആയിരിക്കും. അതിന് സൗകര്യമില്ലെന്ന് ജഗതി പറഞ്ഞു. അദ്ദേഹം പറഞ്ഞത് വളരെ പ്രസക്തിയുള്ളൊരു കാര്യമാണ്'' എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

5

''ഒരു മുസ്ലീം പണ്ഡിതന്‍ പ്രസംഗത്തില്‍ പറയുന്നത് പത്ത് കൊല്ലത്തിനുളളില്‍ കേരളത്തെ ഒരു മുസ്ലീം രാഷ്ട്രമാക്കി മാറ്റും എന്നാണ്. ഇന്ത്യാ രാജ്യത്തിനുളളില്‍ വേറെ ഒരു രാഷ്ട്രമുണ്ടാക്കുക സാധ്യമാണോ''. ബോധമില്ലാതെ ഓരോന്ന് പറയുകയാണ് എന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. ''പെണ്‍കുട്ടികളെ മാത്രമല്ല ലൗ ജിഹാദില്‍ പെടുത്തി മുസ്ലീംമാക്കുന്നത്. ആണുങ്ങളേയും മാറ്റുന്നുണ്ട്. ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്നത് ശരിയല്ല എന്നാണ് ഹിന്ദുവിനോടും മുസ്ലീമിനോടും ക്രിസ്ത്യാനിയോടും പറയാനുളളത്. പെണ്ണിനെ കാണിച്ചും പണം കൊടുത്തും മതം മാറ്റുന്നത് ശരിയല്ല''.

Recommended Video

cmsvideo
മണിയറയിലെ അശോകന്‍ സിനിമയെ ചീത്ത വിളിച്ച് PC George | Oneindia Malayalam
6

''മതംമാറ്റവുമായി ബന്ധപ്പെട്ട ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കട്ടെ എന്നാണ് താന്‍ കരുതുന്നത്. കാരണം സമുദായ സംഘര്‍ഷമുണ്ടാകും''. മൂന്ന് വര്‍ഷം കൊണ്ട് കേരളത്തില്‍ പതിനാറായിരം പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. ''അതില്‍ ബഹുഭൂരിപക്ഷവും സിറിയയില്‍ എത്തിയിട്ടുണ്ട്''. അല്‍സജീറ എന്ന ചാനലാണ് നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞത് എന്നും പിസി ജോര്‍ജ് പറയുന്നു. ''അത് നമ്മുടെ യുവാക്കളെ തകര്‍ക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് എത്തിക്കുന്നത് അഫ്ഗാനിസ്ഥാനിലാണെന്നും താലിബാന്റെ സാമ്പത്തിക സ്രോതസ്സ് മയക്കുമരുന്നാണ്. നമ്മള്‍ കഴിക്കുന്നില്ലല്ലോ, കാഫിറിന് കൊടുക്കുക എന്നാണ് അതേക്കുറിച്ച് അവര്‍ പറയുന്നത്'' എന്നും പിസി ജോര്‍ജ് പറഞ്ഞു.

English summary
PC George explains why his daughter in law Parvathy changed her religion from hindu to Christianity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X