പൂഞ്ഞാര്‍ ആശാന്‍ പേജ് ഹാക്ക് ചെയ്തു, 16 തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോയെന്ന് ജോര്‍ജ്
കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പൂഞ്ഞാര്‍ ആശാന്‍ എന്ന തന്റെ ഫേസ്ബുക്ക് പേജാണ് ഹാക്ക് ചെയ്തതെന്ന് ജോര്‍ജ് പറയുന്നു. എന്നാല്‍ ഹാക്കര്‍മാരെ വെറുതെ വിടാന്‍ ഉദ്ദേശമില്ലെന്ന് ജോര്‍ജ് വ്യക്തമാക്കി. അഡ്മിന്‍ പാനലിന്റെ മുന്നറിയിപ്പും ജോര്‍ജ് പങ്കുവെച്ചു. അഡ്മിന്‍ പാനലിനെ മുഴുവന്‍ മാറ്റി അനാവശ്യമായ ചിത്രങ്ങള്‍ പേജില്‍ ഷെയര്‍ ചെയ്യുന്നുവെന്ന് ജോര്‍ജ് എഫ്ബി കുറിപ്പില്‍ വ്യക്തമാക്കി. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ എന്ന മുന്നറിയിപ്പ് ജോര്‍ജ് നല്‍കിയിട്ടുണ്ട്.

അതേസമയം ജോര്‍ജിനെ പരിഹസിച്ച് ഈ പോസ്റ്റിന് കമന്റുകളും വന്നിട്ടുണ്ട്. അല്ലെങ്കില്‍ തന്നെ ഈ തോറ്റ എം എല്‍ എക്കെന്തിനാ അഡ്മിന്‍ പാനലൊക്കെ .വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്ന സമയത്ത് സ്വന്തമായിട്ട് അങ്ങ് പോസ്റ്റിയാ പോരേ എന്ന് ഒരാള്‍ പരിഹസിച്ചു.
അവനെ കിട്ടിയാല്‍ ചെവിക്കല്ല് അടിച്ചുപൊട്ടിക്കണം ആശാനേ,പിന്നെ തോക്ക് കൈയില്‍ ഇല്ലേ രണ്ട് കല്‍മുട്ടിനു താഴെ നോക്കി വെടിവെച്ചോ .ഉണ്ട എടുത്താലും അവന്‍ നിവര്‍ന്നു നടക്കരുത് എന്നാണ് മറ്റൊരു കമന്റ്.
പൂഞ്ഞാറ്റിലെ ആശാന്‍ പേജ് അങ്ങനെ ഹദാ ഹുവ... ?? പൂഞ്ഞാറ്റിലെ തോറ്റ പ്രധാനമന്ത്രി എന്ന് പേരില്‍ പുതിയൊരു പേജ് അങ്ങ് തുടങ്ങ് ആശാനേ എന്നും, നിലവില്‍ ഒരു തെറിയും ആരെയും പറയാന്‍ ഇല്ലാതെ ടെന്‍ഷന്‍ അടിച്ചു ഇരിക്കുക ആയിരിന്നു അതിനിടയില്‍ ഇത് വീണു കിട്ടി ആശാന്‍ പെരുത്ത് ഹാപ്പിയില്‍ ആകും എന്നിങ്ങനെ കമന്റ് നീളുകയാണ്. ഇതിനിടെ ജോസ് കെ മാണി എല്‍ഡിഎഫ് വിടണമെന്നും ജോര്‍ജ് പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്നും ജോര്‍ജ് വ്യക്തമാക്കി.
Recommended Video
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
നിയമസഭയിലെ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കെഎം മാണി അഴിമതിക്കാരന്‍ ആയിരുന്നുവെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തെയും നിലപാട്. പിതാവിനെ പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് ചേര്‍ന്ന് അപമാനകരമാണെന്നും ജോര്‍ജ് വ്യക്തമാക്കി. എല്‍ഡിഎഫില്‍ തുടരുന്നത് വഴി മാണി അഴിമതിക്കാരനാണന്ന് ജോസ് സമ്മതിക്കുകയാണ്. മാണിയോട് സ്‌നേഹമുള്ള പ്രവര്‍ത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കണമെന്നും ജോര്‍ജ് പറഞ്ഞു.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications