കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താൻ കോടതി വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല'; ജാമ്യം തേടി പിസി; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

Google Oneindia Malayalam News

കൊച്ചി: മത വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിന് എതിരെ പി സി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. മൂന്ന് ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുക. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാവും ഈ ഹർജികൾ ഇന്ന് പരിഗണിക്കുന്നത്.

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ മത വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതി പി സി ജോർജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. കോടതിയുടെ ആ ഉത്തരവിനെ ചോദ്യം ചെയ്തുളള ഹർജി ആയിരുക്കും ഇന്ന് രാവിലെ പത്തേകാലിന് ആദ്യം പരിഗണിക്കുന്നത്.

സമാനമായ കേസിൽ ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ പി സി ജോർജിന്റെ മുൻകൂർ ജാമ്യ ഹർജിയും ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും.എന്നാൽ, താൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല എന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നും ആണ് പി സി ജോർജ് മുന്നോറ്റ് വയ്ക്കുന്ന വാദം.

1

അതേസമയം, ജയിലിൽ കഴിയുന്ന പി സി ജോർജിനെ കസ്റ്റഡ‍ിയിൽ വേണം എന്ന ആവിശ്യമാണ് നിലവിൽ പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ, പി സി ജോർജിനെ പോലീസിന് കസ്റ്റഡിയിൽ കിട്ടിയത് കൊണ്ട് എന്ത് ഉപകാരം എന്നാണ് കോടതി ആരാഞ്ഞത്. അദ്ദേഹം കുറ്റം ചെയ്തതിന്റെ ദൃശ്യങ്ങൾ തെളിവുകളായി ഉണ്ട്. പിന്നെ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്നും കോടതി ചോദിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം വേണം; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം വേണം; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

Recommended Video

cmsvideo
എറണാകുളം; പി സി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
2

മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ പി സി ഉപാധികൾ ലംഘിച്ചുവെന്ന് കാണിച്ച് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കോടതിയുടെ ഈ ഉത്തരവ് എതിരെയാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസ് ഒരുമിച്ച് പരിഗണിക്കാം എന്നാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്. സംഭവത്തിൽ സർക്കാറിന്റെ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

3

അതേസമയം, കൊച്ചിയില്‍ നിന്നും പി സി ജോർജിനെ തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ശേഷം, പി സിയെ പൂജപ്പുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസിന് എതിരെ തനിക്ക് പരാതി ഇല്ലെന്നും പറയാനുളളത് ജാമ്യം കിട്ടിയാൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍

4

ഇതിനു പിന്നാലെ മുൻ എം എൽ എയ്ക്ക് എതിരെ പോലീസ് നടപടി സ്വീകരിച്ച് രംഗത്ത് വരികയായിരുന്നു. തിരുവനന്തപുരത്തെ മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടികൾ ആരംഭിച്ചിരുന്നത്. വിവാദ സംഭവത്തിന് പിന്നാലെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

5

എന്നാൽ, മണിക്കൂറുകൾ കൊണ്ട് പി സി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. തുടർന്ന്, വെണ്ണലയില്‍ സമാന പ്രസംഗം നടത്തുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ആണ് പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചത്. കേസ് പരിഗണിച്ച കോടതിയ്ക്ക് മുമ്പാകം, പ്രോസിക്യൂഷന്‍ തെളിവുകൾ സഹിതം നൽകി. വിവാദ പ്രസംഗത്തിന്റെ ടേപ്പുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കുകയായിരുന്നു.

English summary
pc george hate speech issues; High Court will hear the petition filed by PC George from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X