മാണിയ്ക്കെതിരെ ജോര്‍ജ്ജ് വക പിന്നേയും 10 കോടി കോഴ ആരോപണം
കൊച്ചി: കെഎം മാണിയ്ക്കെതിരെ ഏറ്റവും അധികം ആരോപണങ്ങള്‍ ഉന്നയിച്ചത് സിപിഎമ്മോ എല്‍ഡിഎഫ് നേതാക്കളോ അല്ല. അത് ആര് ബാലകൃഷ്ണ പിള്ളയും പിസി ജോര്‍ജ്ജുമാണ്. ബാര്‍ കോഴയൊന്നും ഒന്നുമല്ലെന്നാണ് ബാലകൃഷ്ണ പിള്ള ആദ്യമേ പറഞ്ഞിരുന്നത്.
പാര്‍ട്ടിയില്‍ നിന്ന് ഏത് നിമിഷവും പുറത്താക്കപ്പെടും എന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് പിസി ജോര്‍ജ്ജ് കെഎം മാണിയ്ക്കെതിരെ വീണ്ടും അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഇത്തവണത്തെ ആരോപണം പത്ത് കോടി രൂപയുടേതാണ്.

റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് പലപ്പോഴും കെഎം മാണിയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും വോട്ട് പിടിയ്ക്കാറുള്ളത്. റബ്ബര്‍ സംഭരിയ്ക്കാതിരിയ്ക്കാന് വ്യവസായികളില്‍ നിന്ന് പത്ത് കോടി രൂപ കോഴ വാങ്ങിയെന്നാണ് പിസി ജോര്‍ജ്ജിന്റെ പുതിയ ആരോപണം.
മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് എന്ന പരിപാടിയില്‍ ആണ് പിസി ജോര്‍ജ്ജ് ഈ ആരോപണം ഉന്നയിച്ചത്. പാര്‍ട്ടിയ്ക്കുള്ളില്‍ ഇക്കാര്യം പല തവണ പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് ഒരു കാര്യവും ഉണ്ടായില്ലെന്നും ജോര്‍ജ്ജ് പറയുന്നു.
എന്തായാലും ബാര്‍ കോഴ കേസില്‍ കെഎം മാണിയ്ക്കെതിരെ കുറ്റപത്രം ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ബാലകൃഷ്ണ പിള്ള ഉന്നയിച്ച ആരോപണങ്ങളും എങ്ങുമെത്തിയിട്ടില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications