• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിന്റെ ഭാര്യയുടെ ഉഗ്രശാപമേറ്റു? കൊന്തയുടെ പവര്‍, പിണറായി സര്‍ക്കാരിന് ആദ്യ നഷ്ടം

Google Oneindia Malayalam News

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജി സജി ചെറിയാനിലൂടെ സംഭവിച്ചിരിക്കുകയാണ്. ഭരണഘടനയെ അവഹേളിച്ചതിലൂടെയാണ് മന്ത്രിസ്ഥാനം അദ്ദേഹത്തിന് നഷ്ടമായത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഈ രാജിക്ക് കാരണം കണ്ടെത്തിയിരിക്കുകയാണ്. പിസി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജിന്റെ ഉഗ്രശാപമാണ് പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ തിരിച്ചടിക്ക് കാരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

'എല്ലാവരേയും മാനേ മാളേ എന്നാണ് വിളിക്കുന്നത്..എന്നെയൊന്ന് നുള്ളി നോവിച്ചിട്ടില്ല'; പ്രതികരിച്ച് പിസിയുടെ ഭാര്യ

തന്റെ ശാപം എന്നും പിണറായിയെയും കുടുംബത്തെയും വേട്ടയാടുമെന്ന് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സമയത്ത് ഉഷ ജോര്‍ജ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലാന്‍ തോന്നിയെന്നും പറഞ്ഞിരുന്നു.

1

സജി ചെറിയാന്‍ പുറത്തായതോടെ ഉഷ ജോര്‍ജ് പഞ്ഞ ശാപവാക്കുകളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. ഉഗ്രശാപം ഫലിച്ചതാണ് പിണറായിക്ക് പണി കിട്ടാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. പിസി ജോര്‍ജിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പ്രതികരണം. വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രി അനുഭവിക്കുമെന്നായിരുന്നു ഉഷ പറഞ്ഞത്. ഒരാഴ്ചയാവുന്നതിന് തന്നെ മുഖ്യമന്ത്രി പണി കിട്ടിയെന്നും, ഉഗ്രശാപമാണ് ഉഷയ്‌ക്കെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

2

ഒരുപക്ഷേ ഉഷയുടെ ശാപം എന്നത് അന്ധവിശ്വാസമാകാം. പക്ഷേ ശൂന്യതയില്‍ നിന്നാണ് വിവാദുണ്ടായത്. ഒരു തരത്തിലും മന്ത്രി രാജിവെക്കേണ്ട സാഹചര്യം അടുത്തൊന്നും കേരളത്തില്‍ ഇല്ലായിരുന്നു. എന്നിട്ടും വിവാദം വരികയും, സജി ചെറിയാന് രാജിവെക്കേണ്ടി വരികയുമായിരുന്നു. ഇവിടെയാണ് ഉഷയുടെ ശാപം തന്നെയാണ് കാരണമെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്. കടുത്ത ആരോപണങ്ങളായിരുന്നു പിണറായി വിജയനെതിരെ ജോര്‍ജിന്റെ ഭാര്യ നടത്തിയതും. ഒരിക്കലും തന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ വരില്ലെന്നും ഉഷ പറഞ്ഞിരുന്നു.

Recommended Video

cmsvideo
  Saritha Nair's Allegation | പിണറായിക്കെതിരെ പിസി ജോര്‍ജിന്റെ ഗൂഡാലോചനയെന്ന് സരിത | *Kerala
  3

  ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടെയുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവെച്ച് കൊല്ലണം. സംഭവം അറിഞ്ഞ ഉടനെ പുള്ളിയുടെ പെങ്ങന്മാരെ വിളിച്ച് പറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കില്‍ തീര്‍ച്ചയായും അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുള്ളൂ. ഒരു നിരപരാധിയെ, ആ പുള്ളിക്ക് എത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ, പീഡനക്കേസ്, ഇങ്ങനെയായിരുന്നു പിസി ജോര്‍ജിന്റെ ഭാര്യയുടെ പ്രതികരണം.

  4

  പിണറായി വിജയന്‍ രാഷ്ട്രീയ പ്രതികാരമാണ് തീര്‍ക്കുന്നതെന്നും, നിരപരാധിയായ പിസി ജോര്‍ജിനെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും പിസി ജോര്‍ജിന്റെ കുടുംബം ആരോപിച്ചിരുന്നു. ലോകത്ത് ഒരാളും പിസിയുടെ പേരിലുള്ള പീഡനമെന്ന ആരോപണം വിശ്വസിക്കില്ലെന്നായിരുന്നു ഉഷ ജോര്‍ജ് പ്രതികരിച്ചത്. പ്രതികാര ബുദ്ധിയോടെ പിസി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. അതേസമയം പിസി ജോര്‍ജിനെയും കുടുംബത്തെയും തൊട്ടാല്‍ പിണറായി സര്‍ക്കാരിന് ഇനിയും പണി കിട്ടുമെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

  5

  ഉഷ ശാപവാക്കുകള്‍ പറഞ്ഞ് ഒരാഴ്ച്ച പിന്നിടും മുമ്പാണ് മന്ത്രി സ്ഥാനം തെറിച്ചത്. പിണറായി സര്‍ക്കാരിന് അത് വലിയ നാണക്കേടാവുകയും ചെയ്തു. ഈ സര്‍ക്കാരിലെ ആദ്യ രാജി കൂടിയാണിത്. രാജിയല്ലാതെ മറ്റ് വഴികളില്ലെന്ന് നേരത്തെ നിയമവിദഗ്ധര്‍ അടക്കം പറഞ്ഞതാണ്. നേരത്തെ താന്‍ ഇനി പിണറായിയെ നേരിടാന്‍ പോവുകയാണെന്ന് പിസി ജോര്‍ജും പറഞ്ഞിരുന്നു. തന്നെ അറസ്റ്റ് ചെയ്തവര്‍ക്ക് അടക്കം മാനനഷ്ടക്കേസ് നല്‍കുമെന്ന് ജോര്‍ജ് പറഞ്ഞു. ഉഷയും കുടുംബവും അടക്കം മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. പൂഞ്ഞാര്‍ ആശാന്‍ എന്ന പിസിയുടെ തന്നെ പേജിലായിരുന്നു ഉഷയുടെ ശാപവാക്കുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കുകയായിരുന്നു.

  ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അസുഖം, ഇടതുകാലിന് 45 കിലോ ഭാരം, അറിയുമോ മഹാഗണി ഗേറ്ററെ

  English summary
  pc george's wife's curse behind saji cheriyan's resignation, social media claims it right, viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X