കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അസുഖം, ഇടതുകാലിന് 45 കിലോ ഭാരം, അറിയുമോ മഹാഗണി ഗേറ്ററെ

Google Oneindia Malayalam News

ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ ജന്മനാ നമുക്ക് ദുരിതമായിരിക്കും നേരിടാനുണ്ടാവുക. ചിലയിടത്ത് ജനിച്ചതിന് ശേഷമാകും പ്രശ്‌നങ്ങള്‍. എന്നാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന തിരിച്ചടികള്‍ പലപ്പോഴും പലരെയും തകര്‍ത്ത കഥകളും ഏറെയാണ്. എന്നാല്‍ അത്തരം പ്രതിസന്ധികളെ അവസരമാക്കുന്നവരുമുണ്ട്.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

വളരെ കുറവാണത്. അത്തരമൊരു വ്യക്തിയാണ് മഹാഗണി ഗേറ്റര്‍. അവരുടെ ജീവിതകഥ കേട്ടാല്‍ പാറപോലെ ഉറച്ച മനസ്സാണെങ്കില്‍ പോലും അത് അലിഞ്ഞ് പോകുന്നത്. അത്രയേറെ ശാരീരിക പ്രശ്‌നങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അതിനെയെല്ലാം മറികടന്ന് ഇന്ന് മോഡലിംഗ് രംഗത്തെ ഉറച്ച പേരാണ് മഹാഗണി. അവരുടെ ജീവിത വിജയയാത്ര വിശദമായി പരിശോധിക്കാം.

1

മഹാഗണി ഗെറ്റര്‍ എന്ന ഇരുപത്തിനാലുകാരി ഇന്ന് ജീവിതം കൈവിട്ട് പോയവര്‍ക്കൊരു പ്രതീക്ഷയാണ്. തന്റെ ഏറ്റവും വലിയ കുറവിനെയാണ് അവര്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ലിംഫിഡെമ എന്ന രോഗമാണ് മഹാഗണിക്കുള്ളത്. ഈ രോഗം തീവ്രമായതോടെ ഒരു കാലില്‍ നീര് വന്ന് ഭാരം വെക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഏതാണ്ട് 45 കിലോയാണ് ഇടതുകാലിന്റെ മാത്രം ഭാരംത. ശരീരത്തിലെ മൃദുവായ ടിഷ്യൂകളില്‍ ആക്‌സസ് ദ്രാവകം അടിഞ്ഞ് കൂടുന്നത് മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഈ രോഗം പൂര്‍ണമായും ചികിത്സിച്ച് മാറ്റാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

2

രണ്ട് കാലിലെയും വ്യത്യാസം നോക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം. മഹാഗണി ജീവിതത്തില്‍ എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം. വളരെയധികം സുന്ദരിയാണ് മഹാഗണി. ഒരുപാട് കഴിവുകളുണ്ട് അവര്‍ക്ക്. ഈ രോഗം വന്നിരുന്നെങ്കില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ അവരെത്തുമായിരുന്നു എന്നൊന്നും പറയാനാവില്ല. അവരുടെ മനസ്സിലെ നിശ്ചയദാര്‍ഢ്യമാണ് ഇവിടെ എത്തിച്ചത്. തന്റെ കുട്ടിക്കാലത്ത് ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് മഹാഗണി പറയുന്നു. എന്നാല്‍ ഇന്ന് അത്തരത്തിലുള്ള കളിയാക്കലുകള്‍ താന്‍ വിലവെക്കാറ് പോലുമില്ലെന്ന് മഹാഗണി വ്യക്തമാക്കി.

3

കുട്ടിക്കാലം മുതല്‍ മോഡലിംഗിനോട് ഇഷ്ടക്കൂടുതലുണ്ടായിരുന്നു മഹാഗണിക്ക്. കൂട്ടുകാരുടെ കളിയാക്കലുകള്‍ പലപ്പോഴും മഹാഗണിയെ പിന്നോട്ട് വലിച്ചിരുന്നു. എ്‌നാല്‍ മുതിര്‍ന്നപ്പോള്‍ തന്റെ പോരായ്മയെ എന്തുകൊണ്ട് ഒരു നേട്ടമാക്കി കൂടാ എന്നാണ് മഹാഗണി ചിന്തിച്ചത്. അങ്ങനെ ചെറുപ്പം തൊട്ട് ഇഷ്ടപ്പെട്ട സ്വപ്‌നമായ മോഡലിംഗ് പ്രൊഫഷണലിലേക്ക്് മഹാഗണി എത്തിച്ചേരുകയായിരുന്നു. എന്നാല്‍ അവിടെയും തുടക്കകാലം ഒട്ടും നല്ലതായിരുന്നില്ല. പലതരത്തിലുള്ള വിമര്‍ശനങ്ങളും ആക്ഷേപങ്ങളും മഹാഗണിക്ക് ജീവിതത്തില്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

4

പക്ഷേ ജീവിച്ച് കാണിക്കണമെന്ന വാശിയിലാണ് മോഡലിംഗ് തുടരാന്‍ മഹാഗണി തീരുമാനിച്ചത്. ഇന്ന് ആ അധിക്ഷേപ കാലഘട്ടമൊക്കെ കഴിഞ്ഞു. ലോകത്തെ തന്നെ വിസ്മയിപ്പിച്ച മോഡലാണ് ഇന്ന് മഹാഗണി. എന്നെ കുറിച്ച് ഒരുപാട് കാലം ഞാന്‍ തന്നെ മോശമായിട്ടാണ് ചിന്തിച്ച് കൊണ്ടിരുന്നത്. എന്നാല്‍ വളര്‍ന്നപ്പോള്‍, ലിംഫിഡെമ സമൂഹവും, എന്റെ അമ്മയുടെ പിന്തുണയും ഞാന്‍ എത്ര സുന്ദരിയാണെന്ന് മനസ്സിലാക്കി തന്നു. കാഴ്ച്ചയില്‍ മാത്രമല്ല, മനുഷ്യരിലും ഞാന്‍ നല്ലവളാണ്. അകത്തും പുറത്തും താന്‍ സുന്ദരിയാണെന്ന് വിശ്വസിക്കുന്നു. ഓരോരുരത്തരും അവരവരുടെ കഴിവുകള്‍ കണ്ടെത്തി ജീവിതം ആസ്വദിക്കണമെന്നാണ് മഹാഗണി പറയുന്നത്.

5

ജീവിതത്തിലെ കുറവുകളെ അംഗീകരിച്ച് മുന്നോട്ട് പോവുക, അതാണ് മഹാഗണിയുടെ ജീവിതത്തില്‍ നിന്ന് പഠിക്കാനുള്ളത്. കാലിലെ ഈ പ്രശ്‌നം മഹാഗണി ധൈര്യമായി തന്നോ ഫോട്ടോകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ജീവിതത്തെ കുറിച്ച് പോസിറ്റീവായ കാഴ്ച്ചപ്പാടാണ് മഹാഗണിക്കുള്ളത്. അവരില്‍ നിന്ന് കുറവുകളുണ്ടെന്ന് കരുതുന്നവര്‍ ഒരുപാട് പഠിക്കണം. തങ്ങളുടെ പ്രശ്‌നമാണ് ജീവിതത്തിലെ ഏറ്റവും വലുതെന്ന ചിന്ത അതോടെ മാറും. സമൂഹം തന്റെ വിധിയെഴുതിയ അതേ കാല്‍ വെച്ചാണ് മോഡലിംഗില്‍ മഹാഗണി ശ്രദ്ധ നേടുന്നത്. തന്നെ പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി പ്രതിസന്ധി നേരിടേണ്ടി വന്നവര്‍ക്കെല്ലാം തന്റെ ജീവിതമൊരു പ്രചോദനമാകുമെന്നും മഹാഗണി പറഞ്ഞു.

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെവിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെ

English summary
model mahongany gator is suffering from lymphedema but she is an inspiration to all, this is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X