പിസി ജോര്‍ജ് പെണ്ണുങ്ങളുടെ പേര് കൊണ്ടുകൊടുത്തു എന്ന് പറയും; അതാണ്.., രേഖ എന്റെ കൈവശമുണ്ട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയം മറ്റൊരു ഗതിയില്‍ സഞ്ചരിക്കുകയാണ്. വര്‍ഗീയമായ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്നു. പാലാ ബിഷപ്പ് ഉയര്‍ത്തിവിട്ട നാര്‍ക്കോട്ടിക് ജിഹാദ് വിവാദമുണ്ടാക്കിയ അലയൊലി ഇപ്പോഴും തീര്‍ന്നിട്ടില്ല. യാതൊരു തെളിവും എടുത്തു പറയാതെയാണ് പാലാ ബിഷപ്പ് ആരോപണം ഉന്നയിച്ചത്. അത് പിന്‍വലിക്കണമെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചിട്ടില്ല.
മാത്രമല്ല, മുസ്ലിം-ക്രൈസ്തവ ഐക്യം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ഇതിനിടെയാണ് ലൗ ജിഹാദ് നടന്നതിന് തന്റെ കൈയ്യില്‍ തെളിവുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഈ തെളിവുകള്‍ കൈമാറില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിന് രേഖകള്‍ കൈമാറാനാണ് ഉദ്ദേശം. വിശദാംശങ്ങള്‍ ഇങ്ങനെ....

ലൗ ജിഹാദ് ഉണ്ട് എന്നും ലൗ ജിഹാദിന് ഇരയായ ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പിസി ജോര്‍ജ് പറയുന്നു. 200ഓളം പെണ്‍കുട്ടികളുടെ പേരും അവരുടെ വിലാസവുമാണ് പിസി ജോര്‍ജിന്റെ കൈവശമുള്ളതത്രെ. അദ്ദേഹം ചീഫ് ജസ്റ്റിന് ഈ രേഖകള്‍ കൈമാറുമെന്നാണ് പറയുന്നത്. ക്രൈസ്തവ സംയുക്ത സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണെന്നാണ് ക്രൈസ്തവ സംയുക്ത സമിതിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചാണ് അവര്‍ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതാണ് കാഞ്ഞിരപ്പള്ളി കോളജ് വിദ്യാര്‍ഥിനിയായ ജസ്‌നയെ.

വീട്ടില്‍ നിന്ന് രാവിലെ പത്ത് മണിയോടെ ഇറങ്ങിയ ജസ്‌ന മുണ്ടക്കയത്തെ കുടുംബ വീട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ തിരിച്ചുവന്നില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും തുമ്പ് കിട്ടിയില്ല. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് വിരമിക്കും മുമ്പ് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു വിവരവു ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതാണ് കൂടുതല്‍ ദുരൂഹതകള്‍ക്ക് ഇടയാക്കുന്നത്.

ജസ്‌ന ലൗ ജിഹാദിന് ഇരയാണ് എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ കാര്യമായ തെളിവ് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജസ്‌ന തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്ന് ക്രൈസ്തവ സംയുക്ത സമിതി ആവശ്യപ്പെട്ടത്. സംഘടന നടത്തിയ ധര്‍ണയില്‍ സംസാരിക്കവെയാണ് ലൗ ജിഹാദിന് ഇരകളായ 200 ഓളം ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞത്.

തന്റെ കൈയ്യിലുള്ള വിവരങ്ങള്‍ ക്രൈസ്തവ സംയുക്ത സമിതിയുടെ പേരില്‍ ചീഫ് ജസ്റ്റിസിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന് കൈമറാനാണ് ആദ്യം ആലോചിച്ചത്. കുഴപ്പമായാലോ എന്ന് കരുതുിയാണ് തീരുമാനം മാറ്റിയത്. പിസി ജോര്‍ജ് പെണ്ണുങ്ങളുടെ പേര് കൊണ്ടു കൊടുത്തു എന്ന് പറഞ്ഞ് കേസെടുക്കാന്‍ മടിക്കില്ല. അതുകൊണ്ടാണ് ചീഫ് ജസ്റ്റിസിന് കൈമാറാന്‍ തീരുമാനിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നു എന്ന സിപിഎം റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളി. ഇത്തരം ശ്രമങ്ങളെ കുറിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് ഒരു വിഭാഗം കലാപത്തിന് ബോധപൂര്‍വമായി ശ്രമിക്കുണ്ട്. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. അവര്‍ക്കെതിരെ കേസെടുത്തു. ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണ്. സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണത്തിന് ശ്രമം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications