ഈരാറ്റുപ്പേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ വീണു, 35 ക്രിസ്ത്യാനികളെന്ന് പിസി ജോര്‍ജ്
കോട്ടയം: ലൗ ജിഹാദ് ആരോപണത്തില്‍ പിടിവിടാതെ പിസി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47 സുന്ദരികളായ പെണ്‍കുട്ടികളാണ് നഷ്ടമായത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗ ജിഹാദെന്നും ഈരാറ്റുപ്പേട്ടയില്‍ മാത്രമാണ് 47 പെണ്‍കുട്ടികളെ നഷ്ടമായതെന്നും ജോര്‍ജ് പറയുന്നു. ഈരാറ്റുപ്പേട്ടയിലെ കണക്ക് താന്‍ നോക്കിയപ്പോഴാണ് ഇത് മനസ്സിലാവുന്നത്. ഇതില്‍ 12 പേര് ഹിന്ദു വിഭാഗത്തിലെ പെണ്‍കുട്ടികളാണ്. ബാക്കി 35 പേര് ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
Recommended Video

അതേസമയം കഴിഞ്ഞ ദിവസം ഹിന്ദു രാഷ്ട്ര വിഷയത്തില്‍ തനിക്ക് നാക്കുപിഴ സംഭവിച്ച് പോയതല്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.എസ്ഡിപിഐയുടെ വീഡിയോ പങ്കുവെച്ചിട്ടായിരുന്നു ഈ വിമര്‍ശനം. തനിക്ക് ബോധ്യമുള്ളത് കൊണ്ടാണ് ഇത് പറയുന്നത്. സഖാവ് വിഎസ് അച്യുതാനന്ദന് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മുസ്ലീം സമുദായമല്ല, മറിച്ച് മുസ്ലീമിലെ ചില തീവ്രവാദികളാണ് ഇതിന് പിന്നിലുള്ളത്. അവര്‍ മര്യദകേടാണ് കാണിക്കുന്നത്. എന്ത് വൃത്തികേടിനും കൂട്ട് നില്‍ക്കുന്നവരാണ്. നായര്‍-ഈഴവ പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. തിക്കോയില്‍ നിന്ന് ഒന്നരമാസം മുമ്പ് ഒരു പെണ്‍കുട്ടി ഇതേ പോലെ പോയി. പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്ന കുട്ടിയാണ്. പിന്നാലെയാണ് ബൈക്കില്‍ കയറി പോയത്.
ഇതെല്ലാം പറയുന്നത് കൊണ്ട് വിഷമിച്ചിട്ട് കാര്യമില്ല. പെണ്‍കുട്ടികളെ മുസ്ലീങ്ങളാക്കുകയാണ്. അവര്‍ എവിടെ പോകുന്നു എന്ന് പിന്നീട് അറിയുന്നില്ല. സുപ്രീം കോടതിയുടെ മുന്നില്‍ ലൗ ജിഹാദില്ല. ഡിക്ഷണറിയിലോ ഭരണഘടനയിലോ നിയമവ്യവസ്ഥയിലോ ഇല്ല. പക്ഷേ ഞാന്‍ പറയും. അതെനിക്ക് ബോധ്യമുള്ളത് കൊണ്ടാണ്. നല്ല സൗന്ദര്യം ഉള്ള പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ പോകുന്നത്. നേരത്തെ കാണാതായ കുട്ടി, ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ടത്. ഇവരുടെ തന്തയും തള്ളയുമൊക്കെ എങ്ങനെ സഹിക്കുമെന്നും ജോര്‍ജ് ചോദിച്ചു.
റമദാന് വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
നേരത്തെ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നും ജോര്‍ജ് പറഞ്ഞതും വിവാദമായിരുന്നു. ലൗ ജിഹാദിനെ അവസാനിപ്പിക്കാനുള്ള മാര്‍ഗമാണ് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയെന്നത്. ഹിന്ദു രാഷ്ട്രമാകണമെന്ന് ഞാന്‍ പറഞ്ഞാല്‍ പ്രശ്നമാണ്. പക്ഷേ ആ പ്രശ്നം ഞാന്‍ സഹിച്ചോളാം. ജനാധിപത്യ രാജ്യത്താണ് ലൗ ജിഹാദ് നടക്കുന്നത്. അത് കേരളത്തില്‍ വളരെ കൂടുതലാണ്. സ്വന്തം താല്പര്യങ്ങള്ക്കായി ഇടത്-വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേരുകയാണ്. അത് 2030ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ വേണ്ടിയുള്ളതാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications