ഉമ്മൻ ചാണ്ടിയെ പൊക്കി പിസി ജോർജ്, വീണ്ടും കോൺഗ്രസിലേക്കോ? മേജർ രവിയുമായി അഭിമുഖം
പൂഞ്ഞാർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ ഇടം പിടിക്കാനുളള പിസി ജോർജിന്റെ ശ്രമം ഫലം കണ്ടിരുന്നില്ല. യുഡിഎഫും ഇടത് മുന്നണിയും പിസി ജോർജിന് മുന്നിൽ വാതിലടച്ചു. പൂഞ്ഞാറിൽ തനിച്ചാണ് പിസി ജോർജ് മത്സരിച്ചത്. എന്നാൽ 2016ലെ അത്ഭുതം ആവർത്തിക്കാനാകാതെ അടിയറവ് പറഞ്ഞു.
പിസി ജോർജ് വീണ്ടും കോൺഗ്രസിലേക്ക് പോകാൻ കച്ച മുറുക്കുകയാണോ? സംവിധായകൻ മേജർ രവി നടത്തിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ നിലപാടും ശബരിമല വിഷയവും അടക്കമുളളവയിൽ പിസി ജോർ്ജ് പ്രതികരിക്കുന്നു.

പിസി ജോർജിന്റെ വാക്കുകൾ: '' മുസ്ലീം സമുദായത്തിന്റെ വോട്ട് കിട്ടില്ലെന്ന് തനിക്ക് അറിയാമായിരുന്നു. ശബരിമല വിഷയമുണ്ടായപ്പോള്‍ തനിക്ക് ഇട്ട് പോകാന്‍ കഴിയില്ല. അത് പൂഞ്ഞാറിന്റെ ഭാഗമാണ്. ശബരിമലയിലേക്ക് വന്ന പെണ്ണുങ്ങളെ തടഞ്ഞു. പോലീസ് ഒരു വശത്തും താന്‍ മറുവശത്തും നില്‍ക്കുന്നു. പെണ്ണുങ്ങളേയും കൊണ്ട് പോലീസ് വന്നാല്‍ വെടിവെപ്പ് എങ്കില്‍ വെടിവെപ്പ് എന്ന് തീരുമാനിച്ച് നില്‍ക്കുകയായിരുന്നു. ആയിരക്കണക്കിന് അയ്യപ്പന്മാരും തനിക്കൊപ്പം ചേര്‍ന്നു''.

''താന്‍ അങ്ങനെ യുദ്ധം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ബിജെപിയുടെ ഇപ്പോഴത്തെ പ്രസിഡണ്ടായ കെ സുരേന്ദ്രന്‍ വന്ന് തന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ചേട്ടന്‍ വിശ്രമിച്ചോളൂ ഞാന്‍ സമരം ഇരിക്കാം എന്ന്. അങ്ങനെ സുരേന്ദ്രന്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. രാഹുല്‍ ഈശ്വര്‍ വന്നു, അങ്കിളേ ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു. അവന്‍ ബ്ലേഡുമായിട്ടാണ് പോയത്. പെണ്ണുങ്ങള്‍ വന്നാല്‍ കൈ മുറിക്കും. അപ്പോള്‍ നട അടയ്ക്കും. പിന്നെ ശുദ്ധികലശം നടത്താതെ തുറക്കാനാകില്ല. ഇതായിരുന്നു പ്ലാന്‍''.
ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

''പിണറായി ആകട്ടെ പറഞ്ഞും പോയി, പിന്നെ തൂണില്‍ കൂടി പെണ്ണുങ്ങളെ കൊണ്ട് വന്ന് ഇറക്കി സ്ഥലം വിട്ടു. ആ സുരേന്ദ്രന്‍ വന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്തുണ ചോദിച്ചു. താന്‍ പിന്തുണ കൊടുത്തു. ശബരിമലയില്‍ പോയ പെണ്ണുങ്ങളെ തടഞ്ഞു എന്നുളള ഏക തെറ്റിന് ഈരാറ്റുപേട്ടയിലെ മുസ്ലീം പള്ളികളില്‍ തനിക്കെതിരെ പരസ്യമായി പ്രസംഗം നടന്നു. താന്‍ മിണ്ടിയില്ല, ക്ഷമിച്ചു''.

''അതുകൊണ്ടാണ് അവരുടെ വോട്ട് വേണ്ട എന്ന് പറഞ്ഞത്. ക്രിസ്ത്യന്‍ സമുദായം വോട്ട് ചെയ്തിരുന്നുവെങ്കില്‍ താന്‍ ജയിക്കുമായിരുന്നു. ഹിന്ദു സമുദായം തനിക്ക് വോട്ട് ചെയ്തു. തോറ്റതില്‍ തനിക്കൊരു വിഷമവും തോന്നിയില്ല. വര്‍ഗീയത തന്റെ രാഷ്ട്രീയ അജണ്ടയല്ല. കേരളം മുസ്ലീം രാഷ്ട്രമാക്കും എന്നാണ് സമസ്തയുടെ നേതാവ് പറഞ്ഞത്. പിണറായി ഇവരുടെയൊന്നും പേരില്‍ കേസ് എടുക്കാത്തത് എന്താണ്''

''ഉമ്മന്‍ചാണ്ടിയെ പോലെ ജനകീയനായ ഒരു നേതാവ് ഇല്ല. കെഎം മാണി പക്ഷേ ഭയങ്കരമായ ഒരു അഴിമതിക്കാരനായിപ്പോയി. ഇത്രയും കൈക്കൂലി പുള്ളി വാങ്ങാന്‍ പാടില്ലായിരുന്നു. രാഷ്ട്രീയം എന്തെന്ന് അറിയാത്ത മകന്റെ കയ്യില്‍ കോടാനുകോടി രൂപ ഇരിക്കുകയല്ലേ. കെഎം മാണി എന്താണെന്ന് തനിക്ക് അറിയാം. ഒരു ജീപ്പും പതിനായിരം രൂപയും വാങ്ങി കേരള കോണ്‍ഗ്രസ് ആയതാണ് മാണി സാര്‍''.

''കോണ്‍ഗ്രസിലേക്ക് തിരിച്ച് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിലേക്ക് പോയിട്ട് എന്ത് ചെയ്യാനാണ്. താന്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. വരുന്നിടത്ത് വെച്ച് കാണാം. കേരളത്തിലെ ക്രിസ്ത്യന്‍ സംഘടനകളിലെ പ്രമുഖരായ വ്യക്തികളെല്ലാം ചേര്‍ന്ന് ഒരു കമ്മിറ്റി കൂടിയിരുന്നു. തന്നെ അതിലേക്ക് വിളിച്ചിരുന്നു. കോണ്‍ഗ്രസിന് അനുകൂലമായ നിലപാടാണ് താന്‍ പറഞ്ഞത്. പക്ഷേ എല്ലാവരും ചാടി എഴുന്നേറ്റ് എതിര്‍ന്നു''.

''ഈ സഭയെ ഏറ്റവും കൂടുതല്‍ നശിപ്പിച്ചത് വിഡി സതീശനാണ് എന്നാണ് അഭിപ്രായം ഉയര്‍ന്നത്. അയാള്‍ നന്ദി ഇല്ലാത്തവനാണ് എന്നും അയാളുമായി കോംപ്രമൈസ് ഇല്ലെന്നാുമാണ് നിലപാട്. സതീശന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സതീശന്‍ പറഞ്ഞതിന് ശേഷമാണ് പിണറായി പോലും പ്രതികരിച്ചത്. ചിദംബരം കൂടി പറഞ്ഞതോടെ ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസുമായുളള ബന്ധത്തില്‍ ഒരു തീരുമാനമായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു''.












Click it and Unblock the Notifications