Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാവത്തിനെ ഡിജിപി ചവിട്ടി നീളം വലിപ്പിക്കുകയായിരുന്നു';എങ്ങനെ താൻ പ്രതിയായെന്ന് അറിയില്ലെന്ന് പിസി ജോർജ്

കൊച്ചി; കെടി ജലീലിന്റെ പരാതിയിൽ പ്രതിയാക്കി കേസെടുത്തത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസിലാകുന്നില്ലെന്ന് പിസി ജോർജ്. പ്രസ്താവന നടത്തിയാൽ കേസ് എടുക്കാമെങ്കിൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധക്കില്ല. ഇത്തരത്തിൽ കേസ് എടുക്കാനാണെങ്കിൽ പിണറായിക്കെതിരെ എത്ര കേസ് എടുക്കേണ്ടി വരുമെന്നും പി സി ജോർജ് ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോർജ്.

page-1654719265.jpg -Pr

സ്വപ്ന എഴുതി നൽകിയ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്ന് പിസി ജോർജ് പറഞ്ഞു. സ്വപ്ന തനിക്ക് ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. അത് മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് ഞാൻ ചെയ്തത്. ജയിൽ ഡിജിപി അജികുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നും പി സി ജോർജ് ആരോപിച്ചു.

'ജയിലിൽ കിടന്നപ്പോൾ മാനസികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് സ്വപ്നയുടെ കത്തിൽ പറയുന്നത്. ഈ പാവത്തിനെ ആ ഡിജിപി ചവിട്ടി നീളം വലിപ്പിക്കുകയായിരുന്നു ജയിലില്‍. മുഖ്യമന്ത്രിയുടെ പേരും കുടുംബാംഗങ്ങളുടെ പേരും പറയരുതെന്ന് പറഞ്ഞതും അയാളാണ്. ഇത് സ്വപ്ന എഴുതി തന്നതാണ്. അവരുടെ ഒപ്പുണ്ട് ഇതിൽ. സ്വപ്ന പരാതി തനിക്ക് എഴുതി തന്നതിന് എനിക്കെതിരെ എന്തിന് കേസെടുക്കണം? ഈ കത്തിൽ എന്ത് ഗൂഢാലോചനയാണ് ഉള്ളത്?',പിസി ജോർജ് ചോദിച്ചു.

നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ

കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന പലര്‍ക്കെതിരേയും ആരോപണം വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് എതിരേ അടക്കം. എന്നാൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ യാതൊരു ആരോപണവും ഇതുവരെ വന്നിട്ടില്ല. പിണറായി വിജയന്റെ ഭാര്യയും മകളും സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതിയാണ് പറഞ്ഞിരിക്കുന്നത് കേസിലെ രണ്ടാം പ്രതിയാണ്.

സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുകയാണ്.166 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴി മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. അക്കാര്യം നിഷേധിക്കാൻ അവർക്ക് സാധിക്കില്ല. ജയിയിൽ കിടന്നപ്പോൾ ഭീഷണി ഉള്ളത് കൊണ്ടാണ് സ്വപ്‌നക്ക് സത്യം മുഴുവൻ പറയാൻ ആകാഞ്ഞതതെന്നും പിസി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകുമെന്നും പിസി ജോർജ് പറഞ്ഞു.

അതിനിടെ മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്‌നയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയായിരുന്നു ഹൈക്കോടതി നടപടി. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+