മാണി മോഷണം നിര്‍ത്തണം, 700 തവണ ക്ഷമിക്കാമെന്ന് ജോര്‍ജ്ജ്
തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്നും എഴുപത് തവണ ക്ഷമിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ കെഎം മാണിക്ക് ജോര്‍ജ്ജിന്റെ മറുപടി. താന്‍ മാണിയോട് എഴുപത് തവണയല്ല 700 തവണ ക്ഷമിക്കാന്‍ തയ്യാറാണെന്നാണ് ജോര്‍ജ്ജ് പറയുന്നത്.
എന്നാല്‍ ഇങ്ങനെ ക്ഷമിക്കണമെങ്കില്‍ ഒരു വ്യവസ്ഥ മുന്നോട്ട് വക്കുന്നുണ്ട് പിസി ജോര്‍ജ്ജ്. കെഎം മാണി മോഷണം നിര്‍ത്തണം എന്നതാണത്രെ ആ ഉപാധി!

എന്തൊക്കെ വന്നാലും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിച്ചേ അടങ്ങൂ എന്ന വാശിയില്‍ ആണ് പിസി ജോര്‍ജ്ജ്. പുതിയ ചീഫ് വിപ്പ് ആയി തോമസ് ഉണ്യാടനെ തീരുമാനിച്ചതിനേയും ജോര്‍ജ്ജ് വിമര്‍ശിക്കുന്നു. പാര്‍ട്ടിയുടെ ഒമ്പ് എംഎല്‍മാരേയും വിളിച്ച് ചേര്‍ത്തായിരുന്നു പുതിയ ചീഫ് വിപ്പിനെ തീരുമാനിക്കേണ്ടത് എന്നാണ് അഭിപ്രായം.
കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ നടപടിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. കെഎം മാണിക്കും മകന്‍ ജോസ് കെ മാണിക്കും എതിരെയുള്ള ആരോപണങ്ങളായിരുന്നു കത്തില്‍.
ഏപ്രില്‍ 9ന് വൈകുന്നേരം എല്ലാ കാര്യങ്ങളോടും ജനങ്ങളോട് പറയും എന്നാണ് പിസി ജോര്‍ജ്ജ് അറിയിച്ചിട്ടുള്ളത്. വൈകുന്നേരം തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ആണ് പിസി ജോര്‍ജ്ജ് പൊതുയോഗം നടത്തുന്നത്.












Click it and Unblock the Notifications