കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു കരിയില പോലും കത്താത്ത 'ഭീകരാക്രമണമോ'?'; അടിയന്തരപ്രമേയത്തില്‍ ചോദ്യങ്ങളുമായി പിസി വിഷ്ണുനാഥ്

Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനെതിരായ ആക്രമണത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എം എല്‍ എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു.

പൊലീസ് കാവലുളളപ്പോള്‍ എങ്ങനെ എ കെ ജി സെന്ററില്‍ ആക്രമണം നടന്നു എന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് പ്രതിയെ പിന്തുടര്‍ന്നില്ല എന്നും പ്രതിയെ പിടിക്കാന്‍ വയര്‍ലെസ് സന്ദേശം നല്‍കാത്തത് എന്തുകൊണ്ടാണ് എന്നും പി സി വിഷ്ണുനാഥ് ചോദിച്ചു.

PC

സി സി ടി വി പരിശോധന എന്തുകൊണ്ട് വൈകി എന്നും അദ്ദേഹം ചോദിച്ചു. എല്‍ ഡി എഫ് ഭരണകാലത്ത് പൊലീസ് നിഷ്‌ക്രിയം മാത്രമല്ല, അപകടരമായി രാഷ്ട്രിയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നാനോ ഭീകരാക്രമണം അവിടെ ഉണ്ടായി എന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

സ്‌ഫോടക വസ്തു വീണ സ്ഥലത്തിന്റെ അടുത്തുണ്ടായ കരിയില പോലും കത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എ കെ ജി സെന്ററില്‍ ആക്രമണം നടക്കുമ്പോള്‍ പൊലീസിനെ പിന്‍വലിച്ചു എന്ന് സംശയമുണ്ട് എന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

കോട്ടയത്ത് ഡി സി സി ഓഫിസ് ആക്രമിച്ചരെ അറസ്റ്റ് ചെയ്യാന്‍ വൈകി എന്നും അടിയന്തരപ്രമേയ നോട്ടിസ് വന്നശേഷം അഞ്ച് പേര്‍ അറസ്റ്റിലായി എന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ഇന്ന് സഭാ സമ്മേളനം തുടങ്ങിയപ്പോഴാണ് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയത്.

സഭ നിര്‍ത്തിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമാണ് എ കെ ജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണമെന്നും ജനങ്ങള്‍ക്ക് ഭീതിയോടെ മാത്രമേ എ കെ ജി സെന്റര്‍ ആക്രമണം നോക്കിക്കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

 'ക്യാമറ ആംഗിളിന് അനുസരിച്ച് കഴുത്ത് താളം പിടിക്കുന്നതൊഴിവാക്കണം'; യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രമേയം 'ക്യാമറ ആംഗിളിന് അനുസരിച്ച് കഴുത്ത് താളം പിടിക്കുന്നതൊഴിവാക്കണം'; യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രമേയം

അതിഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത് എന്നും ഈ സാഹചര്യം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ നിയമസഭ സമ്മേളനത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്തുകേസിലും അടിയന്തരപ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിരുന്നു.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
PC Vishnunath slams govt and police on akg center attack during assembly motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X