പിണറായി സർക്കാരിന് മാർക്കിട്ട് ജനങ്ങൾ; 33 ശതമാനം പേരുടെ അഭിപ്രായം ശരാശരി, വളരെ മോശമെന്ന് 18 ശതമാനം പേർ
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ പൾസറിയാൻ ട്വന്റി ഫോർ ചാനൽ നടത്തിയ സർവേയുടെ ഫലങ്ങൾ പുറത്ത്. ട്വന്റി ഫോർ മൂഡ് ട്രാക്കർ സർവേയിൽ ഇടതുപക്ഷ സർക്കാരിനെ കുറിച്ചുള്ള അഭിപ്രായമാണ് ഇന്ന് ജനങ്ങൾ പങ്കുവച്ചത്. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന് എത്ര മാർക്കെന്നതായിരുന്നു ഇന്നത്തെ ചോദ്യം.
ആകെ 20,000 സാമ്പിളുകളാണ് സര്‍വേയുടെ ഭാഗമായി കോര്‍ (സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന രീതിയിലായിരുന്നു സാമ്പിള്‍ ശേഖരണം. സര്‍ക്കാരിന്റെ ഭരണം നല്ലതെന്ന് നാല് ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്നാണ് 18 ശതമാനം പേരുടെ അഭിപ്രായം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണെന്ന് 4 ശതമാനം പേര്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പറയുന്നവർ 12 ശതമാനം പേരാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരാശരിയാണെന്നാണ് 35 ശതമാനത്തിന്റെയും അഭിപ്രായം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് പറയുന്നവര്‍ 20 ശതമാനമാണ്. 18 ശതമാനം പറയുന്നത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമെന്നാണ്. 11 പേര്‍ ചോദ്യത്തിൽ അഭിപ്രായം രേഖപ്പെടുത്താതെയുമിരുന്നു.
കോവിഡ് കാലത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് ജനങ്ങൾ രേഖപ്പെടുത്തിയത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി അഭിപ്രായ രൂപീകരണത്തെ ബാധിച്ചിട്ടുണ്ടാവാമെന്ന് ചുരുക്കം.
നടൻ സുരേഷ് ഗോപി മത്സരിച്ചേക്കുമെന്ന് കരുതുന്ന തൃശൂർ ജില്ലയുടെ മനസറിയാനും സർവേയിൽ ശ്രമം നടത്തി. ഇത് പ്രകാരം, എല്‍ഡിഎഫ് സര്‍ക്കാരിനെ മികച്ചതായി 2 ശതമാനം പേരും വളരെ മികച്ചതായി 6 ശതമാനം പേരും ശരാശരിയായി 33 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. ശേഷിക്കുന്നവരിൽ 24 ശതമാനം പേർ മോശമെന്നും, 19 ശതമാനം പേർ വളരെ മോശമെന്നും, അഭിപ്രായമില്ലെന്ന് 16 പേരും പറയുന്നു.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications