എംആര്‍എഫ് സന്ദര്‍ശിക്കാന്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും ആളുകളെത്തുന്നു
വടകര : ക്ലീന്‍സിറ്റി ഗ്രീന്‍സിറ്റി സീറോ വേസ്റ്റ് പദ്ധതി പഠിക്കാനും
താത്കാലിക എംആര്‍എഫ് കേന്ദ്രം സന്ദര്‍ശിക്കാനും വിവിധ പഞ്ചാത്തുകളില്‍
നിന്നും ആളുകളാണ് വടകരയില്‍ എത്തുന്നത്. എംആര്‍എഫ് കേന്ദ്രത്തിന്റെ
പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷം ജനുവരി 1 മുതല്‍ ഓരോ വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ
പാഴ്‌വസ്തുക്കള്‍ വേര്‍തിരിക്കുന്നതിന് താത്കാലിക സംവിധാനമെന്ന നിലയ്ക്ക്
പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

വടകര പുതിയ ബസ്സ്സ്റ്റാന്‍ഡിന് സമീപത്തെ താത്കാലിക എംആര്‍എഫ്
കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ മറ്റു പഞ്ചായത്തിലെ ആളുകള്‍
മറ്റു പഞ്ചായത്തുകള്‍ ഇവിടെ സന്ദര്‍ശിച്ച് മനസിലാക്കുമ്പോള്‍ വടകരയിലെ
പൊതു ജനങ്ങലും എന്താണ് എംആര്‍എഫ് നേരിട്ട് കണ്ട് മനസിലാക്കാന്‍ ഈ സൗകര്യംപ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. നിലവില്‍ ജെടിറോഡിലെ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് എംആര്‍എഫ് എന്നാല്‍
ഇലക്ട്രോണിക് വേസ്റ്റ് പൊടിക്കുന്ന സൗണ്ട് ഉണ്ടാകുമെന്നും പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ കത്തിക്കുമെന്നും ട്രഞ്ചിംഗ് ഗ്രൗണ്ട് ഇവിടേക്ക്
മാറ്റുമെന്നുമൊക്കെയാണ്. വസ്തുതകള്‍ മനസിലാക്കാതെയുള്ള കുപ്രചരണ
മാത്രമാണിതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications