സ്വർണം വാങ്ങാനും വിൽക്കാനും ആളുകൾക്ക് മടി, അനിശ്ചിതാവസ്ഥ, ആശങ്കയിൽ സ്വർണ വ്യാപാരികൾ
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നതിൽ ആശങ്ക പങ്കുവെച്ച് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ്. സ്ഥിരമായി വില ഏറിയും കുറഞ്ഞുമിരിക്കുന്നത് കാരണം സ്വർണം വാങ്ങാനുളളവരും വിൽക്കാനുളളവരും ജ്വല്ലറികളിലേക്ക് വരാൻ ആശങ്കപ്പെടുകയാണെന്ന് സീ ന്യൂസ് മലയാളത്തോട് അരുൺ മാർക്കാസ് പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില തിരിച്ച് കയറുന്ന സൂചനകൾ തന്നിരുന്നെങ്കിലും ഇന്ന് വീണ്ടും വില കുറയുകയാണ് ഉണ്ടായത്. അരുൺ മാർക്കോസിന്റെ വാക്കുകൾ: '' സ്വര്‍ണവിപണിയില്‍ വീണ്ടും ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11720 എന്നുളള നിരക്കിലാണ് സ്വര്‍ണവ്യാപാരം തുടരുന്നത്. സ്വര്‍ണവ്യാപാര മേഖലയില്‍ ഇത് വലിയൊരു അനിശ്ചിതത്വമാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. കാരണം 2 ദിവസം വില കൂടുന്ന ട്രെന്‍ഡ് കാണിക്കുന്നു, വീണ്ടും കുറയുന്ന ട്രെന്‍ഡ് കാണിക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ സ്വര്‍ണം വില്‍ക്കാനായി ആളുകള്‍ വരാതിരിക്കുന്ന ഒരു അവസ്ഥയുണ്ട്.
അത് പോലെ തന്നെ സ്വര്‍ണം വാങ്ങാനുളള ആളുകളും വിലയിലെ ഈ ഏറ്റക്കുറച്ചിലുകള്‍ കാരണം ആശങ്കയിലാണ്. ഇത് വ്യാപാര മേഖലയെ കൂപ്പ് കുത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. സ്ഥിരമായി ഏറ്റക്കുറച്ചിലുകള്‍ ഇങ്ങനെ ഉണ്ടാകുമ്പോള്‍ സ്വര്‍ണം വാങ്ങാനായാലും വില്‍ക്കാനായാലും ജ്വല്ലറികളിലേക്ക് എത്താന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും.

ആ ആശങ്കയ്ക്ക് ഒരു വിരാമം ഉണ്ടാകണം എങ്കില്‍ വിലയില്‍ ഒരു സ്ഥിരത ഉണ്ടാകണം. അല്ലെങ്കില്‍ കൃത്യമായി വില കുറയുന്ന ട്രെന്‍ഡോ കൂടുന്ന ട്രെന്‍ഡോ കാണിക്കണം. അമേരിക്കയുടെ ഫെഡറല്‍ പലിശ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇതുവരേയും അതിനെ സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം തെളിഞ്ഞിട്ടില്ല.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങളൊക്കെ സ്വര്‍ണവിലയിലെ വീഴ്ചയുടെ ആക്കം കൂട്ടുന്നുണ്ട്. ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കില്‍ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് ഒരു അയവ് വരികയും അത് തുടര്‍ന്ന് മുന്നോട്ട് പോവുകയും കൂടി ചെയ്താലേ സാധിക്കുകയുളളൂ. ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ മേല്‍ അമേരിക്ക ഏര്‍പ്പെടുത്തുന്ന തീരുവയുടെ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അത് നടപ്പിലാവുകയാണെങ്കില്‍ വിപണിയില്‍ വലിയ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കും. സ്വര്‍ണവിലയേയും ബാധിക്കും.
പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും ഒരു വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇന്ത്യ മാത്രമല്ല ലോകത്തെ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആളുകളുടെ പര്‍ച്ചേസിംഗ് പവര്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അത് മാറണം. വിപണി സ്ഥിരത കൈവരിക്കണമെങ്കില്‍ രാജ്യങ്ങള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ മാറണം. ഇല്ലെങ്കില്‍ പണ്ടത്തെ പോലെ ഉളള വലിയ സാമ്പത്തിക മാന്ദ്യം അലയടിക്കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല''.



Click it and Unblock the Notifications
