കോടികളുടെ മൂന്ന് ബമ്പറുകൾ ഒന്നാം സമ്മാനമടിച്ച് പാലക്കാട്ടെ ഈ ലോട്ടറി ഏജന്‍സി, അമ്പരപ്പിച്ച് ഹാട്രിക് നേട്ടം
പാലക്കാട്: ഒരു വര്‍ഷത്തിനിടെ മൂന്ന് ബംമ്പര്‍ സമ്മാനങ്ങള്‍ ലഭിച്ച ടിക്കറ്റുകള്‍ വില്‍പന നടത്തി വൈറലായിരിക്കുകയാണ് പാലക്കാട്ടെ കിംഗ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി. ഇന്ന് നറുക്കെടുത്ത പൂജാ ബംമ്പറിലും ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് കിംഗ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഹാട്രിക് അടിച്ചിരിക്കുന്നത്. പൂജാ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച JC 234427 എന്ന ടിക്കറ്റ് വില്‍പന നടത്തിയിരിക്കുന്നത് ഈ ഏജന്‍സിയാണ്.
കഴിഞ്ഞ തവണത്തെ പൂജാ ബമ്പര്‍ 12 കോടിയുടെ ഒന്നാം സമ്മാനവും പത്ത് കോടിയുടെ സമ്മര്‍ ബമ്പറും ലഭിച്ച ടിക്കറ്റുകളും വിറ്റത് കിംഗ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി തന്നെയാണ്. ഹാട്രിക് അടിച്ചതില്‍ സന്തോഷമുണ്ടെന്ന് കിംഗ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ എസ് സുരേഷ് പ്രതികരിച്ചു. കഴിഞ്ഞ തവണത്തെ പൂജാ ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കൊല്ലങ്കോട് സ്വദേശി ബാലന്‍ എന്നയാള്‍ക്കായിരുന്നു.

ഈ വര്‍ഷം പാലക്കാട് തന്നെയാണ് പൂജാ ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. എന്നാല്‍ ആരാണ് കോടീശ്വരനായ ആ ഭാഗ്യശാലി എന്നുളള വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. കിംഗ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി പലപ്പോഴും സമ്മാനം അടിക്കുന്ന ഒരു ലോട്ടറി ഏജന്‍സിയാണെന്നും ലോട്ടറിയുടെ കാര്യത്തില്‍ തങ്ങള്‍ വളരെ പ്രതീക്ഷയോടെ നോക്കുന്ന ഏജന്‍സിയാണെന്നും നാട്ടുകാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നടക്കം നിരവധി പേരാണ് ഭാഗ്യം പരീക്ഷിക്കാനായി കിംഗ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി തേടി പാലക്കാടേക്ക് വരുന്നത്.



Click it and Unblock the Notifications
