കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ചുങ്കപ്പാറ സ്ഥലമെടുപ്പ് ജനകീയ പ്രതിഷേധത്തിലൂടെ ചെറുക്കുമെന്ന് നാട്ടുകാർ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ദേശീയ പാത 66 ബിഒടി ടോള്‍ റോഡായി വികസിപ്പിക്കുന്നതിന് 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് നടത്തുന്നതിനായി ഇന്ന് കുറ്റിപ്പുറത്ത് സര്‍വെ നടത്തുന്നതിന്നെതിരെ ഇതുമായി ബന്ധപ്പെട്ട് കക്കാട്,വെന്നിയൂര്‍, ഏരിയയില്‍ സ്ഥലവും കിടപ്പാടവും തൊഴിലും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ വന്‍ പ്രതിഷേധ സംഗമവും പ്രകടനവും നടന്നു.

chungappara

ചുങ്കപ്പാത സ്ഥലമെടുപ്പിനെതിരെ വെന്നിയൂരില്‍ നടന്ന പ്രതിഷേധ സംഗമം ഡോ: ആസാദ് ഉദ്ഘാടനം ചെയ്യുന്നു

ദേശീയപാത സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡോ: ആസാദ് സംഗമം ഉദ്ഘാടനം ചെയ്തു. റെയില്‍വെ സ്വകാര്യവല്‍ക്കരണത്തിനെതിരെ എതിര്‍ത്തു സമരരംഗത്തുള്ള ഇടതുപക്ഷം ഭരിക്കുമ്പോള്‍ ദേശീയപാത സ്വകാര്യവല്‍ക്കരിച്ച് ചുങ്കപ്പാതയാക്കുന്നത് നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ഭൂമിയും തൊഴിലും സംരക്ഷിക്കുവാന്‍ ലോംഗ് മാര്‍ച്ച് നടത്തുന്നവര്‍ ആയിരക്കണക്കിന് പാവങ്ങളെ കുടിയിറക്കി വിടുന്നത് ജനകീയ പ്രതിഷേധത്തിലൂടെ ചെറുത്തു തോല്‍പ്പിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംയുക്ത സമരസമിതി സംസ്ഥാന ചെയര്‍മാന്‍ ഹാഷിം ചേന്ദമ്പള്ളി മുന്നറിയിപ്പ് നല്‍കി.

സികെ എ റസാഖ് അധ്യക്ഷത വഹിച്ചു. എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, വിപി ഉസ്മാന്‍ ഹാജി, ടിപി തിലകന്‍, കെപി മുഹമ്മദ് കുട്ടി, സി.കെ.മൊയ്ദീന്‍ കുട്ടി മാസ്റ്റര്‍, കുഞ്ഞന്‍ ഹാജി, യു.പി.മുസ്തഫ, ഷാഫി കക്കാട്, സി.പി.അബ്ദുള്ള ,എന്‍ കുഞ്ഞാലന്‍ ഹാജി ,കരീം പ ങ്ങിണിക്കാടന്‍ ,ചെനക്കല്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സികെ കോയാമു സ്വാഗതവും എ കെഎ റഹിം നന്ദിയും പറഞ്ഞു.
കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലു പ്രസാദ് കുറ്റക്കാരന്‍.. ജഗന്നാഥ മിശ്രയെ കോടതി വിട്ടു

സിപിഎമ്മിനും സർക്കാരിനും തിരിച്ചടി.. കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പിന്തുണച്ച് കൃഷിമന്ത്രിസിപിഎമ്മിനും സർക്കാരിനും തിരിച്ചടി.. കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പിന്തുണച്ച് കൃഷിമന്ത്രി

English summary
people protest for national highway land acquisition in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X