പെരിഞ്ചേരിക്കടവ് റഗുലേറ്റഡ് കം ബ്രിഡ്ജ്; മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു
പെരിഞ്ചേരിക്കടവ് റഗുലേറ്റഡ് കം ബ്രിഡ്ജ്; മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു
പേരാമ്പ്ര : കുറ്റ്യാടി പുഴയിൽ പെരിഞ്ചേരി കടവിൽ നിർമ്മിക്കുന്ന റഗുലേറ്റഡ് കം ബ്രിഡ്ജ് നിർമ്മിക്കുന്ന സ്ഥലം മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ചെറുവണ്ണൂർ തിരുവള്ളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയും; തലവെട്ടുന്നവർക്ക് 5 ലക്ഷം പാരിതോഷികം, സുരക്ഷ ശക്തമാക്കി!
മന്ത്രിയുടെ കൂടെ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 58 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റഗുലേറ്റഡ് കം ബ്രിഡ്ജ് പൂർത്തിയാവുന്നതോടെ കുറ്റ്യാടി പുഴയിൽ ഉപ്പുവെള്ളം കയറുന്നതിന് അറുതിയാവും.

കുടിവെള്ള ക്ഷാമത്തിനും കൃഷി നുബന്ധ ജലസേചനത്തിനും പദ്ധതി ഉപയോഗപ്പെടുത്തും. പദ്ധതിക്ക് അനുബന്ധമായി നാല് വി.സി.ബികൾ നിർമ്മിക്കാൻ ധാരണയായി.












Click it and Unblock the Notifications