Periya Murder Case Verdict: പെരിയ ഇരട്ടക്കൊലപാതകം; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പ്രതികൾക്ക് 5 വർഷം തടവ്
കൊച്ചി: കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 1 മുതൽ 8 വരെയുളള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും വിധിച്ചിട്ടുണ്ട്.
ഇരട്ട ജീവപര്യന്തത്തിന് പുറമേ പത്ത് പ്രതികൾക്ക് 2 ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎം വാദത്തെ ഒന്നാകെ കടപുഴക്കുന്ന ശിക്ഷാവിധിയാണ് സിബിഐ കോടതി പുറപ്പെടുവിച്ചത്.

എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിചാരണ നേരിട്ട ആകെ 24 പ്രതികളിൽ 14 പേർ കുറ്റം കുറ്റം ചെയ്‌തുവെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെന്നും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. പല സാക്ഷി മൊഴികളിലും വൈരുധ്യം ഉണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് കോടതിയിൽ പ്രതിഭാഗം വാദിച്ചത്. മാത്രമല്ല കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ കേസിൽ വിചാരണ നേരിട്ട പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ കേസിൽ ഇനി ശേഷിക്കുന്നത് പതിനാല് പ്രതികൾ മാത്രമാണ്. ഇവർക്കുള്ള ശിക്ഷയാണ് ഇന്ന് കോടതി വിധിച്ചത്.
ആറ് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്കും ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഭൂരിഭാഗവും സിപിഎം നേതാക്കളും അനുഭാവികളും ഒക്കെയാണ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്‌ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഈ പ്രതികൾക്ക് എതിരെ ചുമത്തിയത്.
2019 ഫെബ്രുവരി 17 നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം പ്രതികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് കുടുംബങ്ങളുടെ ഭാവി പ്രതീക്ഷയായിരുന്നു പ്രതികൾ തല്ലിക്കെടുത്തിയത്. വ്യക്തിവൈരാഗ്യമെന്ന് സിപിഎം ലാഘവത്തോടെ പറഞ്ഞ കേസിലാണ് ഇപ്പോൾ മുതിർന്ന നേതാക്കൾ ഉൾപ്പെടെ അഴിക്കുള്ളിലേക്ക് പോവേണ്ടി വരുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications