പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പ്രതിയുടെ വധശിക്ഷയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പ്രതിയുടെ മന:ശാസ്ത്ര ജയില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ശിക്ഷ കുറയ്ക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അതേ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കണം. മന:ശാസ്ത്ര പരിശോധനയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണം. ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

പ്രതിയുടെ ജയിലിലെ പെരുമാറ്റത്തെ കുറിച്ച് വിയ്യൂര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രതിയെ ജയിലില്‍ എത്തി കണ്ട് സംസാരിക്കാന്‍ നൂരിയ അന്‍സാരിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊലപ്പെട്ടത്.
ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച ശേഷമായിരുന്നു വധശിക്ഷ ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications