കോഴിക്കോടും എറണാകുളത്തും സെഞ്ച്വറിയടിച്ച് പെട്രോള്‍ വില: ഇന്ന് വര്‍ധിപ്പിച്ചത് 35 പൈസ
കോഴിക്കോട്: ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി പെട്രോള്‍-ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കോഴിക്കോട്, എറണാകുളം ജില്ലകളില്‍ പെട്രോളിന് നൂറ് രൂപ കടന്നു. കോഴിക്കോട് പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില. എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലീറ്ററിന് 100 രൂപ കടന്നു.
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
നേര്യമംഗലത്ത് 100 രൂപ 11 പൈസയും കുട്ടമ്പുഴയില്‍ 100 രൂപ 5 പൈസയുമാണ് ഒരു ലീറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില. അതേസമയം കൊച്ചി നഗരത്തില്‍ പെട്രോളിന് 99 രൂപ 74പൈസയും ഡീസലിന് 94 രൂപ 28 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് പുതിയ വില. തിരുവനന്തപുരത്തും ഇടുക്കിയിലുമായിരുന്നു കേരളത്തില്‍ ആദ്യമായി പെട്രോള്‍ വില 100 കടന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുള്ള തുടര്‍ച്ചയായ വിലവര്‍ധനവാണ് പലയിടത്തും ഇന്ധന വില നൂറ് കടത്തിയത്.

Recommended Video

പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. പെട്രോള്‍ വിലയില്‍ സര്‍ക്കാറിന് നിയന്ത്രണം ഇല്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം എങ്ങനെ വില കുറയുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നത്. 2020 ജുലൈല്‍ കേരളത്തിലെ പെട്രോള്‍ വില 80 രൂപയായിരുന്നു. കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പെട്രോള്‍ വില നൂറ് കടന്നു.
ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് യഷിക ആനന്ദ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications