പെട്രോളിന് മാത്രമല്ല, സ്വർണത്തിനും വില കൂടുതൽ കേരളത്തിൽ തന്നെ; വ്യത്യാസം ചില്ലറയല്ല, കണക്കുകൾ അറിയാം
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവുണ്ടായെങ്കിലും വീണ്ടും വർധനവ് ഉണ്ടായിരിക്കുകയാണ് ഇപ്പോൾ

കൊച്ചി; സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 42120 രൂപയായി. ഒരു ഗ്രാമിന് 5,265 രൂപയാണ് വില. ഈ വർഷം അവസാനത്തോടെ ആവുന്പോഴേക്കും 60000 കടക്കുമെന്ന വിലയിരുത്തലുകളും ഇതോടെ ശക്തമായി.
രാജ്യന്താര വിപണിയിൽ ട്രോയി ഔൺസിന് 1877 രൂപയാണ് വില. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 41920 രൂപയായിരുന്നു. ജനുവരി 26 നാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിൽ സ്വർണത്തിന്റെ വിൽപ്പന നടന്നത്. 42480 രൂപയായിരുന്നു ആ ദിവസത്തെ വില.

പിന്നീട് പലതവണ ഏറ്റക്കുറിച്ചിൽ ഉണ്ടായതിന്
പിന്നീട് പലതവണ ഏറ്റക്കുറിച്ചിൽ ഉണ്ടായതിന് ശേഷമാണ് ഇന്നത്തെ നിരക്കിൽ എത്തിയിരിക്കുന്നത്. ജനുവരി രണ്ടിന് പവന് 40360 രൂപയായിരുന്നു വില. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. വില വർധിക്കുന്നതിനോടൊപ്പം ഡിമാന്രും കൂടുതലാണ് നിരക്കിലേയും വർധനവിലും കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ധാരാളം ആളുകളാണ് സ്വർണം വാങ്ങിക്കുന്നത്.

10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്ത്യയിലെ വില
അതേസമയം, 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്ത്യയിലെ വില 57,160 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 71,200 രൂപയുമായി ഉയർന്നിട്ടുണ്ട്. എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, മേക്കിംഗ് ചാർജുകൾ തുടങ്ങിയവയുമാണ് വിപണിയിലെ വർധനവിന് കാരണം. ഗുഡ് റിട്ടേൺസ് റിപ്പോർട്ട് പ്രകാരം മുംബൈയിലും കൊൽക്കത്തയിലും 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 52,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ന്യൂഡൽഹിയിലേക്ക് വരുന്പോൾ 52,550 രൂപയും കേരളത്തിൽ 52650 രൂപയുമാണ് വില. ഫലത്തിൽ ഏറ്റവും ഉയർന്നവില കേരളത്തിലാണ്.
വൻമാറ്റവുമായി ബിഗ് ബോസ്; സെലിബ്രിറ്റികൾ മാത്രമല്ല, ഇത്തവണ സാധാരണക്കാരും, പങ്കെടുക്കാൻ ചെയ്യേണ്ടത് |

കൊൽക്കത്തയിലും മുംബൈയിലും 10 ഗ്രാമിന് 57,160
24 കാരറ്റ് സ്വർണത്തിന്റെ വില പരിശോധിച്ചാൽ, കൊൽക്കത്തയിലും മുംബൈയിലും 10 ഗ്രാമിന് 57,160 എന്ന നിരക്കിലാണ് വിൽപ്പന . ഇതേ അളവിലുള്ള 24 സ്വർണത്തിന് ചെന്നൈയിൽ 58,200 രൂപയും ദേശീയ തലസ്ഥാനത്ത് 57,310 രൂപയുമാണ് വില. ലഖ്‌നൗവിലും കോയമ്പത്തൂരിലും 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 52,550 രൂപയും 52,350 രൂപയുമാണ് വില. 24 കാരറ്റിന് ലക്‌നൗവിൽ 57,310 രൂപയും കോയമ്പത്തൂരിൽ 58,200 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ
അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്തും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുവ ഉയർത്തുകയാണുണ്ടായത്. ഇതാണ് അന്താരാഷ്ട്ര വിപണയിൽ സ്വർണ വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ വില കുറയാതിരിക്കാനുള്ള പ്രധാന കാരണം.

സ്വർണം ആഭരണമാക്കുന്പോൾ പണിക്കൂലിയും ജി എസ് ടിയും
സ്വർണം ആഭരണമാക്കുന്പോൾ പണിക്കൂലിയും ജി എസ് ടിയും അടക്കും വീണ്ടും വില വർധിക്കും. ഏറ്റവും കുറഞ്ഞത് പവന് 5 ശതമാനം മുതലാണ് പണിക്കൂലി ഇടാക്കുന്നത്. ഡിസൈൻ വർക്കുകളുടെ വില വീണ്ടും വർധിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരാണ് ഇന്ത്യ. ആഭരണ വിപണിയിലേക്കാണ് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ ബഹുപൂരിപക്ഷവും പോവുന്നത്.
-
500 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര്! സ്വര്‍ണ ഖനനത്തിന് നികുതിയിളവ് നല്‍കണമെന്ന് ശശി തരൂര്‍ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
രണ്ട് കൊല്ലം കൊണ്ട് സ്വര്‍ണവില 142% വര്‍ധിച്ചു! കുത്തനെ വിലയിടിയില്ലെന്ന് ആര്‍ബിഐ -
ചൈന മൂന്നാമത് മാത്രം... ഇത്തവണയും കൂടുതല്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ രാജ്യത്തിന്റെ ബാങ്ക് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
ഈ രാജ്യങ്ങളുടെ പക്കലുള്ളത് ടൺ കണക്കിന് സ്വർണ്ണം! ഇന്ത്യയുടെ സ്ഥാനം കണ്ട് ഞെട്ടരുത് -
മാസം 500 രൂപ മാറ്റിവെക്കാനുണ്ടോ? നിങ്ങളെ ലക്ഷപ്രഭുവാക്കാൻ സഹായിക്കുന്ന 'മാജിക്' നിക്ഷേപം ഇതാ! -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ












Click it and Unblock the Notifications